ജയ്സാല്‍മര്‍: പുനർവിവാഹത്തിന് തയ്യാറാവാത്തതിനാല്‍ ഭർതൃവീട്ടുകാർ 30കാരിയുടെ നാക്കും മൂക്കും മുറിച്ചു. ആക്രമണത്തിൽ കൈക്കും പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സാൽമറിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പുനര്‍വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ മൂക്കും നാക്കും മുറിച്ചു - യുവതിയുടെ മൂക്കും നാക്കും മുറിച്ചു
ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ മാതാവിനും പരിക്കേറ്റു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറ് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഒരു വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടു. തുടർന്ന് ഭർതൃ സഹോദരൻെറ ഭാര്യ യുവതിയെ ഒരു ബന്ധുവിന് പുനർ വിവാഹം ചെയ്തു നൽകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ വിവാഹത്തിന് യുവതി തയാറായില്ല. യുവതിയുടെ നിസഹകരണത്തിൽ രോഷം പൂണ്ട് ഭർതൃവീട്ടുകാർ യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഒരു ട്രാക്ടറിൽ വന്നിറങ്ങിയ പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് യുവതിയുടെ നാക്കും മൂക്കും മുറിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ മാതാവിനും പരിക്കേറ്റു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്