ന്യൂഡല്‍ഹി :അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. 2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റത്തിന് തയാറാണെന്നും പണപ്പെരുപ്പം വര്‍ധിപ്പിക്കുന്ന നയങ്ങളില്‍ ഇന്ത്യന്‍ ബ്ലോക്ക് മാറ്റം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഉള്ളി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവയുടെ വില വര്‍ധിച്ചതോടെ ഉത്സവ സീസണില്‍ സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താറുമാറായെന്ന മാധ്യമ റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം (Jairam Ramesh criticizing Central gov on Price hike).
'സന്തോഷം കൊണ്ടുവരുന്ന ഉത്സവങ്ങള്‍ പോലും മോദി സര്‍ക്കാരിന് കീഴില്‍ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കാരണം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്' -ജയറാം രമേശ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു (Jairam Ramesh X post on price hike).
ഉള്ളി വില 90 ശതമാനത്തിലധികം വര്‍ധിച്ച് 100ന് അടുത്ത് എത്തിയിരിക്കുന്നു. ഒരു വര്‍ഷത്തിനിടെ 40 ശതമാനം വര്‍ധിച്ച് 152 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വിലക്കയറ്റം മൂലം ജനങ്ങള്‍ പ്രതിസന്ധിയിലാകുന്ന അവസാന ദീപാവലിയാണ്, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു (Congress general secretary Jairam Ramesh on Price hike).
'പൊതുജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ മടുത്തു. 2024ല്‍ മാറ്റത്തിന് അവര്‍ തയാറാണ്. പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പ്രധാനമന്ത്രിയുടെ സുഹൃത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന നയങ്ങള്‍ ഇന്ത്യ സഖ്യം ഉടന്‍ മാറ്റും, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും' -അദ്ദേഹം പറഞ്ഞു.