ന്യൂഡല്‍ഹി:പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ, പദ്‌മഭൂഷൺ പുരസ്‌കാരം നിരസിച്ചതില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ബുദ്ധദേബ് അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. 'He wants to be Azad not Ghulam'എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പദ്‌മഭൂഷണ്‍ പുരസ്‌കാരം നിരസിക്കാത്തതിനെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്. ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്‍റെ നിലപാട്.
ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന പദ്‌മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത്, കശ്‌മീര്‍ പുനഃസംഘടനക്കെതിരായ കോൺഗ്രസിന്‍റെ നിലപാടിനെ ദുർബലപ്പെടുത്തുന്നതെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.