കേരളം

kerala

ETV Bharat / bharat

ജയ്‌പൂരിൽ ഓടി കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം; അന്വേഷണം ആരംഭിച്ചു - ജയ്‌പൂർ കൂട്ടബലാത്സംഗം

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Viral Video  Gang rape  Rajasthan Crime  Jaipur News  Gang rape in a moving car  Gang rape in car  Woman gang-raped in moving car  UP woman gang-raped in Jaipur  Rajasthan rape  ജയ്‌പൂരിൽ ഓടി കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം  ജയ്‌പൂർ  ജയ്‌പൂർ കൂട്ടബലാത്സംഗം  ഉത്തർപ്രദേശ്
ജയ്‌പൂരിൽ ഓടി കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം; അന്വേഷണം ആരംഭിച്ചു

By

Published : Mar 9, 2021, 8:05 AM IST

ജയ്‌പൂർ: ഉത്തർപ്രദേശ് സ്വദേശിയായ യുവതിയെ ജയ്‌പൂരിൽ ഓടി കൊണ്ടിരുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. 2020 ഒക്ടോബറിൽ നഗരത്തിലെ മൻസരോവറിലെ ഒരു പ്രാദേശിക ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് സംഭവം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

യുവതിയുമായി അടുത്ത ബന്ധമുള്ള ഒരാൾ പണം വാഗ്‌ദാനം ചെയ്ത് യുവതിയെ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവിടെ കാത്തു നിന്ന 11 പേർ യുവതിയെ കാറിൽ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ജയ്‌പൂരിലെ ചില ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ് പ്രതികളിലൊരാൾ സംസാരിക്കുന്നതെന്നും പെൺകുട്ടിയുടെ മുഖം വീഡിയോയിൽ വ്യക്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീഡിയോ ക്ലിപ്പിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ വിദഗ്‌ധരുടെ സഹായം തേടിയെന്നും ഇതിലൂടെ യുവതിയുടെയും പ്രതികളിലൊരാളുടെയും വിലാസം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. തുടർന്ന് യുവതിയെ അന്വേഷണത്തിന്‍റെ ഭാഗമായി ജയ്‌പൂരിലേക്കെത്തിച്ചു.

2020 ഒക്ടോബർ 19നാണ് സംഭവം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details