കാത്തിരിപ്പിന് വിരാമമിട്ട് രജനികാന്ത് (Rajinikanth) നായകനായ നെൽസൺ ദിലീപ്‌കുമാറിന്‍റെ (Nelson Dilipkumar) 'ജയിലർ' (Jailer) തിയേറ്ററുകളിൽ എത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. ദക്ഷിണേന്ത്യയിലെ എല്ലാ തിയേറ്ററുകളിലും ആഘോഷം പൊടി പൊടിക്കുകയാണ്.
'ജയിലര്‍' റിലീസിനെ തുടര്‍ന്ന് ചെന്നൈ നഗരം ഉത്സവ ലഹരിയിലാണ്. പടക്കം പൊട്ടിച്ചും, പാല്‍ അഭിഷേകം നടത്തിയും, ചെണ്ട മേളക്കൊപ്പം നൃത്തം ചെയ്‌തും ആരാധകര്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാര്‍ ചിത്രത്തിന് ഊഷ്‌മള സ്വീകരണമാണ് നല്‍കിയിരിക്കുന്നത്.
ജയിലറെ വരവേറ്റ് ട്വിറ്ററും:ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ 'ജയിലര്‍' ആദ്യ ദിനം ആദ്യ ഷോയെ (FDFS) കുറിച്ചുള്ള ആവേശകരമായ നിരൂപണങ്ങളാണ് നിറയുന്നത്. 'ജയിലര്‍' എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ബിഗ് സ്‌ക്രീനില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ കയ്യടിച്ചും, വിസിലടിച്ചും, നൃത്തം ചെയ്‌തും ആരാധകര്‍ തങ്ങളുടെ പ്രിയ നായകനോടുള്ള ഭക്തി പ്രകടിപ്പിച്ചു. തങ്ങളുടെ സിനിമ ദൈവത്തെ സ്‌ക്രീനില്‍ കണ്ടതോടെ ആരാധകർ തിയേറ്ററില്‍ നൃത്തം ചെയ്‌തു.
അനിരുദ്ധ് രവിചന്ദറുടെ (Anirudh Ravichander) സംഗീതവും ഗാനങ്ങളും സിനിമയുടെ മറ്റൊരു മികച്ച വശമാണ്. 'കാവാല', 'ഹുക്കും' തുടങ്ങി ഗാനങ്ങളോടുള്ള പ്രേക്ഷകരുടെ പ്രതികരണം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ടൈഗർ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്തും, മാത്യുവായി മോഹൻലാലും (Mohanlal) എത്തിയത് സിനിമയ്‌ക്ക് പുതിയ മാനം നല്‍കി.