കേരളം

kerala

ETV Bharat / bharat

എട്ടാം ദിനത്തില്‍ നേരിയ ഇടിവ് ; ജയിലര്‍ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് - യിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്

ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ജയിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ എട്ടാം ദിനത്തില്‍ ചിത്രത്തിന് നേരിയ ഇടിവ്

Jailer Box Office Collection Day 8  Rajinikanth  jailer record  Jailer Box Office Collection  Jailer  Rajinikanth starrer witnesses slight decline  എട്ടാം ദിനത്തില്‍ നേരിയ ഇടിവ്  ജയിലര്‍ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്  ജയിലര്‍ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട്  ജയിലര്‍  ജയിലര്‍ കലക്ഷന്‍  യിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്  രജനികാന്ത്
എട്ടാം ദിനത്തില്‍ നേരിയ ഇടിവ്; ജയിലര്‍ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

By

Published : Aug 18, 2023, 3:06 PM IST

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ 'ജയിലര്‍' (Jailer) ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് മുന്നേറുകയാണ്. നെൽസൺ ദിലീപ്‌കുമാർ (Nelson Dilipkumar) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തിയത്. തമിഴിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ 'ജയിലര്‍' റിലീസ് ചെയ്‌തിരുന്നു.

ഏഴ് ദിനം കൊണ്ട് ചിത്രം 375 കോടിയിലധികം രൂപ നേടിയതായി കഴിഞ്ഞ ദിവസം നിര്‍മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, യുഎസ്, യുകെ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയാണ്.

ആഗോളതലത്തില്‍ 375 കോടി രൂപ നേടിയതിലൂടെ ജയിലര്‍ക്ക്, മറ്റ് തിയേറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. റിലീസ് ചെയ്‌ത് എട്ടാം ദിനത്തില്‍ ചിത്രം ബോക്‌സ്‌ ഓഫിസില്‍ ഏകദേശം 10 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ 235.65 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നുള്ള എട്ട് ദിവസത്തെ ആകെ കലക്ഷന്‍.

അതേസമയം 48.35 കോടി രൂപ നേടിയാണ് 'ജയിലര്‍' ആദ്യ ദിനം കലക്‌ട് ചെയ്‌തത്. റിലീസിന്‍റെ രണ്ടാം ദിനത്തില്‍ 'ജയിലര്‍'ക്ക് ചിരഞ്ജീവിയുടെ 'ഭോല ശങ്കറു'മായി ബോക്‌സ്‌ ഓഫിസില്‍ ഏറ്റുമുട്ടേണ്ടി വന്നെങ്കിലും 'ഭോല ശങ്കര്‍' തിളങ്ങിയില്ല.

Also Read:കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗം

തമിഴകത്ത് സോളോ റിലീസായി എത്തിയ 'ജയിലറി'ന് തമിഴ് സിനിമ മേഖലയില്‍ ബോക്‌സ്‌ ഓഫിസില്‍ എതിരാളികള്‍ ഇല്ലായിരുന്നെങ്കിലും ബോളിവുഡില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നിരുന്നു. ദക്ഷിണേന്ത്യയിൽ 'ജയിലർ' മികച്ച പ്രകടനം നടത്തുമ്പോൾ സണ്ണി ഡിയോളിന്‍റെ 'ഗദർ 2' ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തി.

തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. ആദ്യ വാരാന്ത്യത്തിൽ തന്നെ 'ജയിലര്‍' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. റിലീസ് ദിനത്തില്‍ തന്നെ 'ജയിലര്‍' നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു.

2023ലെ തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ഓപ്പണിങ് ചിത്രം, 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 2023ലെ വലിയ ഓപ്പണിങ്ങായിരുന്നു 'ജയിലര്‍'.

മുത്തുവേൽ പാണ്ഡ്യന്‍ അഥവാ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിച്ചത്. തടവിലാക്കപ്പെട്ട നേതാവിനെ മോചിപ്പിക്കാൻ പദ്ധതിയിടുന്ന ക്രിമിനലുകളുടെ ഒരു സംഘത്തെ പരാജയപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് സിനിമയില്‍ മുത്തുവേൽ പാണ്ഡ്യന്‍.

ഒരു ആക്ഷൻ എന്‍റര്‍ടെയിനറായി തിയേറ്ററുകളില്‍ എത്തിയ 'ജയിലറി'ല്‍ മോഹന്‍ലാല്‍, വിനായകൻ, രമ്യ കൃഷ്‌ണൻ, വസന്ത് രവി, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫ്, ശിവ രാജ്‌കുമാർ എന്നിവർ അവിസ്‌മരണീയമായ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.

Also Read:ഏഴാം ദിനത്തില്‍ 450 കോടി ; ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് ജയിലർ

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 'അണ്ണാത്തെ' ആയിരുന്നു രജനികാന്തിന്‍റേതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.

ABOUT THE AUTHOR

...view details