കൊൽക്കത്ത:തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളില്‍ ഭയന്ന് അസമിലേക്ക് കുടിയേറിയ അഭയാർഥികൾ താമസിക്കുന്ന ക്യാമ്പ് സന്ദർശിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. ഗവർണർ രൺപഗ്ലിയിലെ ക്യാമ്പ് സന്ദർശിക്കുമെന്നും അവരുമായി സംവദിക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് ട്വീറ്റ് ചെയ്‌തു.
ഇന്നലെ വൈകുന്നേരം കൂച്ച്ബെഹറില്‍ കഴിയുന്ന ബംഗാൾ അഭയാർഥികളോട് സംസാരിച്ചിരുന്നു. ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുത്ത് മമത ബാനർജി സർക്കാർ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
READ MORE:ബംഗാള്‍ കലാപം ; ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം
തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഏഴ് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണം തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച നാലംഗ സമിതി മെയ് ഏഴിന് സൗത്ത് 24 പർഗാനസ് ഉൾപ്പെടുന്ന പ്രദേശം സന്ദർശിച്ചിരുന്നു. ആക്രമണം നടന്ന പ്രദേശത്തെക്കുറിച്ചും സ്വീകരിച്ച തുടർ നടപടികളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
READ MORE: മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ജെ പി നദ്ദ