ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 14 -ാമത്തെ ഉപരാഷ്‌ട്രപതിയാണ് ജഗ്‌ദീപ് ധന്‍കര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 6നാണ് പ്രതിപക്ഷത്തിന്‍റെ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയായ ജഗ്‌ദീപ് ധൻകര്‍ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 28 എംപിമാരുടെ പിന്തുണയോടെയായിരുന്നു മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ധന്‍കറിന്‍റെ വിജയം.