അമരാവതി: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി വ്യാഴാഴ്ച ഡൽഹി സന്ദർശിക്കും. പോളാവരം പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഗജേന്ദ്ര സിംഗ് ശേഖവത് എന്നിവരുമായി ചർച്ച നടത്താനാണ് സന്ദർശനം. വ്യാഴാഴ്‌ച ഡൽഹിയിലേക്ക് പോകുന്ന മുഖ്യമന്ത്രി കൂടിക്കാഴ്‌ചയ്ക്ക് ശേഷം വെള്ളിയാഴ്‌ച മടങ്ങുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Also Read:സുശീല്‍ കുമാറിന് പ്രത്യേക ഭക്ഷണം നല്‍കാനാവില്ലെന്ന് കോടതി
2020 ഡിസംബർ 16നും ജഗൻ മോഹൻ റെഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്ന് പോളാവരം പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാരിന് താത്പര്യമുള്ള വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ഗോദാവരി നദിയിൽ നിർമാണത്തിലിരിക്കുന്ന വിവിധോദ്ദേശ്യ ജലസേചന ദേശീയ പദ്ധതിയാണ് പോളാവരം പദ്ധതി.
Also Read:കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടല്‍ ; പിടികിട്ടാപ്പുള്ളികള്‍ കൊല്ലപ്പെട്ടു
പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന സഹായത്തിന്‍റെ ഭാഗമായി ഗ്രീൻഫീൽഡ് കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ 7 വർഷത്തിനിടെ കേന്ദ്രസർക്കാർ 3 ലക്ഷത്തിലധികം വീടുകൾ ആന്ധ്രാപ്രദേശിന് അനുവദിച്ചതായും അദ്ദേഹം കത്തിൽ പരാമർശിച്ചിട്ടുണ്ട്.