ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ കൂടി 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. ഇതുവരെ 1,21,923 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1897 പേരാണ് ഇതുവരെ കശ്‌മീരില്‍ കൊവിഡ് മൂലം മരിച്ചത്.
ജമ്മു കശ്‌മീരില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid 19
24 മണിക്കൂറിനിടെ ആറ് പേര്‍ കൊവിഡ് മൂലം മരിച്ചു
![ജമ്മു കശ്‌മീരില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു J-K reports 137 new coronavirus cases ജമ്മു കശ്‌മീരില്‍ 137 പേര്‍ക്ക് കൊവിഡ് കൊവിഡ് 19 ജമ്മു കശ്‌മീര്‍ കൊറോണ വൈറസ് coronavirus covid 19 jammu kashmir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10130121-thumbnail-3x2-covid.jpg)
ജമ്മു കശ്‌മീരില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ ജമ്മുവില്‍ നിന്നും 66 പേര്‍ കശ്‌മീരില്‍ നിന്നുമാണ്. ജമ്മു ജില്ലയില്‍ 49 പേര്‍ക്കും ശ്രീനഗര്‍ ജില്ലയില്‍ 22 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 2600 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 1,17,426 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കുല്‍ഗാം, പൂഞ്ച്, രജൗരി, ഷോപിയാന്‍, റിയാസി എന്നിവിടങ്ങളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.