ശ്രീനഗര്‍: അനന്തനാഗില്‍ മെഹമുദാബാദ് പാലത്തിനടുത്ത് വാഹനത്തില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തിങ്കാഴ്‌ച രാത്രി അനന്ത്നാഗ് പൊലീസാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. വാഹനം ശ്രദ്ധയില്‍ പെട്ടതോടെ പൊലീസ് സംഘം ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
കശ്മീരില്‍ കടത്താൻ ശ്രമിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു - arms, ammunition
പൊലീസിനെ കണ്ടതോടെ അക്രമികള്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടു
തുടര്‍ന്ന് പൊലീസ് നടത്തി പരിശോധനയില്‍ ചുവന്ന നിറത്തിലുള്ള ഒരു ബാഗും തോക്കുകളും ബോംബുകളും വെടി മരുന്നുകളും കണ്ടെടുത്തു. തിങ്കളാഴ്‌ച പൊലീസ് നടത്തിയ പട്രോളിങിനിടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പട്രോളിങിനിടെ പൊലീസ് വാഹനം കണ്ടതോടെ എതിര്‍ വശത്ത് കൂടി വന്ന വാഹനം നിര്‍ത്തിയതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
also read:മലപ്പുറത്ത് കുഴൽപ്പണ വേട്ട തുടരുന്നു; മൂന്നു കോടിയുമായി രണ്ട് പേർ അറസ്റ്റിൽ