ബാരാമുള്ള: ഉറിയില്‍ ആയുധങ്ങളും വൻ ലഹരിമരുന്ന് ശേഖരുമായി 10 പേരെ ജമ്മു കശ്‌മീര്‍ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് നാല് പിസ്റ്റളുകളും, പത്ത് ഗ്രനേഡുകളും 45 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും പിടികൂടി.
ആയുധങ്ങളും ലഹരിമരുന്നുമായി പത്ത് പേര്‍ അറസ്‌റ്റിൽ - കശ്‌മീർ പൊലീസ്
45 കോടി രൂപയുടെ ലഹരിമരുന്നും, തോക്കുകളും. 21 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
പൊലീസ്
9 കിലോ ലഹരിമരുന്നാണ് പ്രതികളുടെ പക്കലുണ്ടായിരുന്നത്. ഒപ്പം 21 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. വാഹനത്തില്‍ കടത്താൻ ശ്രമിക്കവെയാണ് ആയുധങ്ങളും ലഹരിമരുന്നും പൊലീസ് പിടികൂടിയത്. നാല് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.