ശ്രീനഗർ: ജമ്മുവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരാൾ കീഴടങ്ങിയതായും സൈന്യം അറിയിച്ചു. പുലർച്ചെ ഷോപ്പിയാനിലെ കനിഗ്രാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു - കനിഗ്രാം
പുതിയതായി തീവ്രവാദ സംഘടനയിൽ ചേർന്ന തൗസിഫ് അഹമ്മദാണ് കീഴടങ്ങിയയാൾ

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു
പുതിയതായി തീവ്രവാദ സംഘടനയിൽ ചേർന്ന തൗസിഫ് അഹമ്മദാണ് കീഴടങ്ങിയയാൾ. ഭീകരരെ വധിച്ച വിവരം ജമ്മു പൊലീസ് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. നേരത്തെ പ്രദേശത്ത് നിന്ന് നാല് തീവ്രവാദികളെ സൈന്യം പിടികൂടിയിരുന്നു. ഏറ്റമുട്ടൽ തുടരുന്നതായാണ് വിവരം.
Last Updated : May 6, 2021, 12:58 PM IST