ശ്രീനഗർ: കൊവിഡിൽ തകർന്ന ടൂറിസം മേഖലയെ ഉണർത്താൻ എയർ റൈഡുകൾ നടത്താനൊരുങ്ങി ജമ്മു കശ്‌മീർ ഭരണകൂടം. ദാൽ തടാകത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലൂടെയുള്ള യാത്ര ഉൾപ്പെടെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എയർ സഫാരിയും എയർ റൈഡുകളും ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു.
സ്വര്‍ഗ തടാകങ്ങള്‍ക്ക് മുകളിലൂടെ പറക്കാം! വിസ്മയ കാഴ്ചകളൊരുക്കി കശ്മീര്‍ - എയർ റൈഡുകൾ നടത്താനൊരുങ്ങി ജമ്മു കശ്‌മീർ
ഈ പദ്ധതി കേന്ദ്രഭരണ പ്രദേശത്തെ ടൂറിസത്തിന് മുതൽക്കൂട്ടാകുകയും വിനോദ സഞ്ചാരികൾക്ക് രസകരമായ അനുഭവങ്ങൾ നൽകുമെന്നും ബശീർ അഹമ്മദ് ഖാൻ പറഞ്ഞു
വെള്ളിയാഴ്ച (ജൂലൈ 9) സിവിൽ സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിലാണ് ലെഫ്റ്റനന്‍റ് ഗവർണറുടെ ഉപദേഷ്ടാവ് ബശീർ അഹമ്മദ് ഖാൻ ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പദ്ധതി കേന്ദ്രഭരണ പ്രദേശത്തെ ടൂറിസത്തിന് മുതൽക്കൂട്ടാകുകയും വിനോദ സഞ്ചാരികൾക്ക് രസകരമായ അനുഭവങ്ങൾ നൽകുമെന്നും ബശീർ അഹമ്മദ് ഖാൻ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നടത്താൻ ടൂറിസം ഡയറക്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
also read:രണ്ടു മാസത്തിനിടെ രാജ്യത്ത് കൊവിഡ് കവര്‍ന്നത് എട്ട് ലക്ഷം ജീവനുകള്‍