ശ്രീനഗർ:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിര്‍ന്ന നേതവ് സർതാജ് മഅ്ദനിയുടെ മോചനത്തെ സ്വാഗതം ചെയ്‌ത് പാർട്ടി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. രാഷ്ട്രീയ തടവുകാരെ അടക്കം എല്ലാവരെയും വിട്ടയക്കേണ്ട സമയമാണിതെന്നും മെഹബൂബ മുഫ്‌തി പറഞ്ഞു. ജമ്മുവിലും കശ്‌മിരിലും വിവിധ ജയിലുകളിലും വീടുകളിലുമായി തടങ്കലില്‍ കിടക്കുന്നവരെ അടിയന്തിരമായ മോചിപ്പിക്കാൻ കേന്ദ്ര സർക്കാര്‍ തയാറാകണമെന്നും മുഫ്തി ട്വിറ്ററിൽ കുറിച്ചു.
സര്‍താജിന്‍റെ മോചനത്തെ സ്വാഗതം ചെയ്‌ത് മെഹബൂബ മുഫ്‌തി - സർതാജ് മഅ്ദനി
തടങ്കലിലുള്ള എല്ലാവരെയും മോചിപ്പിക്കാൻ കേന്ദ്ര സർക്കാര്‍ തയാറാകണമെന്ന് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
മെഹബൂബ മുഫ്തി
also read:പിഡിപി നേതാവ് സർതാജ് മഅ്ദനി ജയിൽ മോചിതനായി
എംഎൽഎ ഹോസ്റ്റലിൽ തടങ്കലിൽ കഴിയുന്ന മദ്‌നിയെ ശനിയാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത് നീണ്ട ആറ് മാസത്തെ തടവിന് ശേഷമാണ് സർതാജിന്‍റെ മോചനം. ജൂൺ 24ന് നടക്കാനിരിക്കുന്ന പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ് 2020 ഡിസംബർ 20 നാണ് സർതാജ് മഅ്ദനിയെ തടവിലാക്കുന്നത്.