പുൽവാമയിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലേറ് - കകപോര
സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം.
J&K: Locals pelt stones on security forces amid encounter
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാസേനയ്‌ക്ക് നേരെ പ്രദേശവാസികൾ കല്ലെറിഞ്ഞു. പുൽവാമയിലെ കകപോര പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടക്കവേയാണ് ഒരു സംഘം നാട്ടുകാർ സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിഞ്ഞത്. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സേന വധിച്ചിരുന്നു. അതേസമയം രണ്ട് പ്രദേശവാസികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.