ജമ്മു കശ്‌മീരിലെ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ - കർഫ്യൂ
ജമ്മു, ശ്രീനഗർ, ഉദംപൂർ, ബരാമുള്ള ,കത്വ, അനന്തനാഗ്,ബദ്‌ഗാം, കുപ്‌വാര ജില്ലകളിലാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്
ജമ്മു കശ്‌മീരിലെ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ
ശ്രീനഗര്‍:കൊവിഡ് വ്യാപനത്തെത്തുടർന്ന് ജമ്മു കശ്‌മീരിലെ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജമ്മു, ശ്രീനഗർ, ഉദംപൂർ, ബരാമുള്ള ,കത്വ, അനന്തനാഗ്,ബദ്‌ഗാം, കുപ്‌വാര ജില്ലകളിലാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലകളിലെ ഡോക്‌ടർമാരുടെ ലീവുകൾ റദ്ദാക്കി. ജിജിഎം കോളജ് പ്രദേശവും സംസ്‌കൃത സർവകലാശാല പ്രദേശവും കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. നിലവിൽ ജമ്മുവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5,623 ആണ്.