കേരളം

kerala

ETV Bharat / bharat

ശ്രീനഗറില്‍ ഡ്രോണുകള്‍ക്ക് നിരോധനം ; ആളില്ലാ ഏരിയല്‍ വാഹനങ്ങളും നിയമവിരുദ്ധം

ഡ്രോൺ ക്യാമറകൾ / സമാനമായ ആളില്ലാ ഏരിയൽ വാഹനങ്ങൾ കൈവശമുള്ളവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കണം.

J&K administration bans use of drones in Srinagar  ശ്രീനഗറില്‍ ഡ്രോണുകള്‍ക്ക് നിരോധനം  drone attack in Srinagar  ഡ്രോണ്‍ ആക്രമണം
ഡ്രോണ്‍

By

Published : Jul 4, 2021, 7:16 PM IST

ശ്രീനഗർ : ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതർ. ഇതിന്‍റെ ഭാഗമായി ശ്രീനഗറിൽ ഡ്രോൺ ഉപയോഗിക്കുന്നത് ജമ്മു കശ്മീർ ഭരണകൂടം നിരോധിച്ചു.

നിരോധനം നടപ്പാക്കാനും ഡ്രോൺ സംബന്ധമായ പ്രവർത്തനങ്ങൾ പരിശോധിക്കാനും പൊലീസിനോട് ആവശ്യപ്പെട്ട് ജില്ല മജിസ്‌ട്രേറ്റ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

കോടതിയുടെ നിരീക്ഷണം

ഡ്രോണുകളും സമാനമായ ആളില്ലാ ആകാശ വാഹനങ്ങളും കൈവശം വയ്‌ക്കുന്നതും, വില്‍ക്കുന്നതും ഉപയോഗിക്കുന്നതും, നിരോധിച്ചതായി ജില്ല മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ് പറഞ്ഞു.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നത് മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

also read:ഡ്രോണ്‍ ആക്രമണം: വ്യോമസേനയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍

മേഖലയിലെ സുരക്ഷാസാഹചര്യം കണക്കിലെടുക്കുമ്പോൾ, ആളില്ലാ ആകാശ വാഹനങ്ങൾ ശ്രീനഗറിലെ ആകാശത്ത് പറക്കാൻ അനുവദിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ഉത്തരവിൽ പറയുന്നു.

ഡ്രോൺ ക്യാമറകൾ / സമാനമായ ആളില്ലാ ഏരിയൽ വാഹനങ്ങൾ കൈവശമുള്ളവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കണമെന്നും പൊലീസ് ഇത് സംബന്ധിച്ച രേഖകള്‍ ഉടമസ്ഥർക്ക് നല്‍കണമെന്നും കോടതി നിർദേശിച്ചു.

കാർഷിക, പരിസ്ഥിതി സംരക്ഷണം, ദുരന്ത ലഘൂകരണ മേഖലകളിലെ മാപ്പിങ്, സർവേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോൺ ഉപയോഗിക്കുന്ന സർക്കാർ വകുപ്പുകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.

അന്വേഷണം പുരോഗമിക്കുന്നു

അതിർത്തി ജില്ലയായ രാജൗരിയിൽ ഡ്രോൺ ഉപയോഗിക്കുന്നത് നേരത്തെ ഭരണകൂടം നിരോധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജമ്മു വ്യോമസേന സ്റ്റേഷനിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടനയായ ലഷ്കർ - ഇ - ത്വയ്‌ബയ്‌ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ ഒരു കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details