കേരളം

kerala

ETV Bharat / bharat

ITI Student Raped For Five Years: തുടര്‍ച്ചയായി 5 വര്‍ഷം ബലാത്സംഗം, പലതവണ ഗര്‍ഭഛിദ്രം; ഐടിഐ വിദ്യാര്‍ഥിനി നേരിട്ടത് കൊടിയ പീഡനം - വിദ്യാഭ്യാസപരമായി ഉപദ്രവിക്കുമെന്ന് ഭീഷണി

student Raped In Haryana: വിദ്യാർഥിനി പഠിക്കുന്ന ഐടിഐ സ്ഥാപനത്തിലെ ചുമതലക്കാരനും സഹപ്രവർത്തനും ചേർന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌.

ITI student Raped For Five years  ITI student Raped By In charge Associate 5 years  ITI student Raped  ITI student Raped In Haryana  Rape case in Haryana  ഐടിഐ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തു  ഇരയ്‌ക്ക് നേരിടേണ്ടി വന്നത് 5 വർഷത്തെ പീഡനം  ഹരിയാനയിൽ ഐടിഐ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയാക്കി  സഹപ്രവർത്തകർ ചേർന്ന്‌ പീഡിപ്പിച്ചു  വിദ്യാഭ്യാസപരമായി ഉപദ്രവിക്കുമെന്ന് ഭീഷണി
ITI Student Raped For Five Years

By ETV Bharat Kerala Team

Published : Sep 22, 2023, 9:42 AM IST

Updated : Sep 22, 2023, 10:28 AM IST

ഹരിയാന :ഐടിഐ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പീഡിപ്പിച്ചു (ITI Student Raped For Five Years). പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്‍റെ ചുമതലക്കാരനും സഹപ്രവർത്തകനും ചേർന്നാണ് അഞ്ച്‌ വർഷത്തോളം പീഡനത്തിന് ഇരയാക്കിയത് (ITI student Raped). ഇതിനിടെ പെണ്‍കുട്ടി പലതവണ ഗര്‍ഭിണി ആകുകയും പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ പ്രതികള്‍ നിർബന്ധിക്കുകയുമായിരുന്നു. ഹരിയാനയിലെ പൽവാൽ ജില്ലയിലാണ് സംഭവം.

അഞ്ച് വർഷത്തോളം വിദ്യാർഥിനി പഠിക്കുന്ന ഐടിഐ സ്ഥാപനത്തിലെ ചുമതലക്കാരനായ നീരജ്‌ തന്‍റെ സഹപ്രവകത്തകനായ അജയോടൊപ്പം ചേർന്ന് ബലത്സംഗം ചെയ്തെന്നാണ് ‌പെണ്‍കുട്ടിയുടെ പരാതി. പരീക്ഷയിൽ അനാവശ്യമായ സ്വാധീനം ചെലുത്തിയെന്നും തൽഫലമായി താന്‍ ഒരു വിഷയത്തിൽ തോറ്റെന്നും പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്.

തനിക്ക് വഴങ്ങാൻ വിസമ്മതിച്ചാല്‍ വിദ്യാഭ്യാസപരമായി അവളെ ഉപദ്രവിക്കുമെന്ന് നീരജ്‌ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികൾ വിദ്യാർഥിനിയുടെ അശ്ലീല വീഡിയോകൾ പകർത്തുകയും അത് വൈറലാക്കുമെന്ന് പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിനിടെ അഞ്ച് തവണയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. അപ്പോഴെല്ലാം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്‌തതായി ക്യാമ്പ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സത്യനാരായണൻ പറഞ്ഞു.

പ്രതിയോട് അശ്ലീല വീഡിയോകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും തുടർന്ന് വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ അക്കൗണ്ടിൽ നിന്ന് 4.80 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്‌തു. നീരജ് പെണ്‍കുട്ടിയെ അജയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെവച്ച് ലഹരി കലർന്ന ശീതളപാനീയം നൽകുകയും ചെയ്‌തു. ബോധരഹിതയായ പെണ്‍കുട്ടിയെ ഫാം ഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുകയും അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടിയെ പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയയില്‍ പങ്കുവയ്‌ക്കുമെന്ന് പറഞ്ഞ് നീരജ് പെണ്‍കുട്ടിയെ. മാനഹാനി ഭയന്ന് പെണ്‍കുട്ടി മൗനം പാലിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴെല്ലാം നീരജ് തന്‍റെ മാതാപിതാക്കളുടെയും കൂട്ടാളികളുടെയും സഹായത്തോടെ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു.

ഗർഭച്ഛിദ്രത്തിന് ശേഷം പെണ്‍കുട്ടിയെ ദിവസങ്ങളോളം ഹോട്ടലിൽ പാർപ്പിച്ച ശേഷമാണ് വീട്ടിലേക്ക് അയച്ചിരുന്നത്. തന്‍റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പ്രതിയോട് ആവശ്യപ്പെട്ടപ്പോൾ തന്നെ കൊല്ലുമെന്ന് പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 313, 328, 343, 354 എ, 376 ഡി, 377, 384, 120 ബി, 506, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരം പ്രതികളായ നീരജ്, അജയ് മുരാരിലാൽ, ഖിബ്ലേഷ്‌ എന്നിവർക്കെതിരെയും ഒരു സ്‌ത്രീക്കെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

Last Updated : Sep 22, 2023, 10:28 AM IST

ABOUT THE AUTHOR

...view details