ന്യൂഡൽഹി:ലഡാക്കിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സൈനികരെ അഭിവാദ്യം ചെയ്യുന്ന അഞ്ച് വയസുകാരനായ നവാങ് നംഗ്യാലിന്‍റെ ദൃശ്യം ഇന്‍റർനെറ്റിൽ പങ്കുവെച്ചതിന് ശേഷം, പാരാമിലിട്ടറി വിഭാഗം കുട്ടിയുടെ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചു. പ്രത്യേകം നിർമിച്ച ഐടിബിപി യൂണിഫോമിൽ സൈനികരെ അഭിവാദ്യം ചെയ്യുന്ന നവാങ് നംഗ്യാലിന്‍റെ വീഡിയോ നവംബർ 5നായിരുന്നു പുറത്തുവിട്ടിരുന്നത്.
ഊർജ്ജസ്വലനായി സല്യൂട്ട് ചെയ്യുന്ന കുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഐടിബിപി
ലഡാക്കിലെ ചുഷുൽ പ്രദേശത്തെ ഐടിബിപിയുടെ ക്യാമ്പിലെ സ്ഥിരം സന്ദർശകൻ കൂടിയാണ് നവാങ് നംഗ്യാൽ
ഇന്ത്യൻ ഭൂമി സുരക്ഷിതമാക്കാൻ സൈന്യം പോരാടുന്ന ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ഒരു യുദ്ധമേഖലയിൽ, അഞ്ച് വയസുകാരൻ ഒരു ജവാനെപ്പോലെ എങ്ങനെ ജീവിക്കാമെന്ന് പഠിക്കുകയാണ്. സ്‌കൂൾ അദ്ധ്യാപകനാണ് നംഗ്യാലിന്‍റെ പിതാവ്. ലഡാക്കിലെ ചുഷുൽ പ്രദേശത്തെ ഐടിബിപിയുടെ ക്യാമ്പ് പതിവായി സന്ദർശിക്കാറുമുണ്ട് നംഗ്യാൽ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച യഥാർത്ഥ വീഡിയോയിൽ നംഗ്യാൽ ഒരു ഐടിബിപി ഉദ്യോഗസ്ഥന്‍റെ നിർദേശങ്ങളോട് പ്രതികരിക്കുകയും സൈനികർക്ക് ഊർജ്ജസ്വലമായ സല്യൂട്ട് നൽകുന്നതും കാണാം.