ഛത്തീസ്‌ഗഡ്: നാരായൺപുർ ജില്ലയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഐടിബിപി ജവാൻ കൊല്ലപ്പെട്ടു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർക്ക് പരിക്ക്. ഐടിബിപിയുടെ 45-ാം ബറ്റാലിയനിലെ റോഡ് ഓപ്പണിങ് പാർട്ടി പട്രോളിങ്ങിന് പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്ന് ബസ്‌തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു.
നാരായൺപുർ എംഎൽഎ ചന്ദൻ കശ്യപിന്‍റെ യാത്ര സുഗമമാക്കുന്നതിനാണ് സേനയെ വിന്യസിച്ചിരുന്നത്. എംഎൽഎയുടെ സംഘം ഓർച്ചയിൽ എത്തിയ ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ഐജി പറഞ്ഞു.