ഛത്തീസ്‌ഗഡില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു - ഛത്തീസ്‌ഗഡ്
നക്‌സലുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ഐടിബിപി ജവാന്‍ കൊല്ലപ്പെട്ടത്
റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ നരായന്‍പൂരില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു ഐടിബിപി ജവാന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കൊഹ്‌കമേത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രെട്രോളിങ്ങിനിടെയാണ് ജവാന് അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐടിബിപി 53 ബെറ്റാലിയിന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മംഗേഷ് രാംടിക്കെയാണ് കൊല്ലപ്പെട്ടത്. നക്‌സലുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ജവാന്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച ദന്തേവാഡെ ജില്ലയില്‍ സമാന രീതിയില്‍ സ്‌ഫോടനത്തില്‍ ഛത്തീസ്‌ഗഡ് ആംഡ് ഫോഴ്‌സ് (സിഎഎഫ്) ജവാന്‍ കൊല്ലപ്പെട്ടിരുന്നു.