ന്യൂഡൽഹി: അസമിൽ എത്തുന്നത് എന്നും പ്രത്യേകത നൽക്കുന്ന അനുഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ അസമിൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്. അസമിൽ വരുന്നത് എല്ലായ്‌പ്പോഴും പ്രത്യേകതയാണ്. നാളെ, ഫെബ്രുവരി 22, ഞാൻ ഒരിക്കൽ കൂടി ധേമാജിയിൽ നടക്കുന്ന പൊതുയോഗത്തിൽ അസമിലെ ജനങ്ങളുമായി സംവദിക്കും. പരിപാടിയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
അസമിൽ എത്തുന്നത് എന്നും പ്രത്യേകത നൽകുന്ന അനുഭവമാണെന്ന് പ്രധാനമന്ത്രി - നരേന്ദ്രമോദി
അസമിൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്
അസമിൽ എത്തുന്നത് എന്നും പ്രത്യേകത നൽക്കുന്ന അനുഭവമാണെന്ന് പ്രധാനമന്ത്രി
തിങ്കളാഴ്ച രാവിലെ അസമിൽ എത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ ഏഴാമത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളജിന്‍റെ ഉദ്ഘാടനം അദ്ദേഹം നടത്തും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അസമിൽ നരേന്ദ്ര മോദിയും അമിത് ഷായും നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.