ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനം മൂലം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനത്തില്‍ എംഇഎ വക്താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്‍റെ നയങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി മന്ത്രാലയം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നുണ്ട് .
വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം - നരേന്ദ്ര മോദി
പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്ത ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു
പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്ത ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 3 ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചുവെന്നും ഇന്ത്യയ്ക്ക് നൽകേണ്ട വാക്സിന്‍റെ കൃത്യമായ അളവും അതിന്‍റെ സമയപരിധിയും സംബന്ധിച്ച വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ബാഗ്‌ചി പറഞ്ഞു.
സ്‌പുട്നിക് വി യും കൊവാക്സിനും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യസംഘടനയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അദ്ദു നഗരത്തിൽ കോൺസുലേറ്റ് തുറക്കാൻ ഇന്ത്യയെ അനുവദിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന മാലിദ്വീപ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. മാലിദ്വീപ് നഗരമായ അദ്ദുവിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.