കേരളം

kerala

ETV Bharat / bharat

കുതിച്ചുയർന്ന് എൽവിഎം 3: അഭിമാനപഥത്തിൽ തൊട്ട് ഐഎസ്ആ‍ർഒ - വൺ വെബ് ഗ്രൂപ്പ് കമ്പനി

ഐഎസ്ആ‍ർഒയും വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണ ദൗത്യമാണിത്. പരാജയമറിയാത്ത എൽവിഎം 3 ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങളെ

LVM 3  ISRO  OneWeb satellites  rocket LVM3  എൽവിഎം 3  ഐഎസ്ആ‍ർഒ  വൺ വെബ് ഗ്രൂപ്പ് കമ്പനി  സതീഷ് ധവാൻ സ്‌പേസ് സെന്‍റർ
LVM 3

By

Published : Mar 26, 2023, 9:09 AM IST

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ എൽവിഎം 3 വൺ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിച്ചു. ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് വിക്ഷേപണം കൃത്യം ഒമ്പത് മണിക്കാണ് നടന്നത്. 36 ഉപഗ്രഹങ്ങളെയാണ് എൽവിഎം-3, 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ), ഉപഗ്രഹ ഇന്‍റർനെറ്റ് സർവ്വീസ് ദാതാവായ നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റ്‌സ് ലിമിറ്റഡ് വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള വിക്ഷേപണത്തിന്‍റെ രണ്ടാം ഘട്ടത്തിൽ എസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്‌കരിച്ച രൂപമായ എൽവിഎം 3യുടെ വിക്ഷേപണത്തിനായുള്ള കൗൺ ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു.

ആകെ 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി ഭ്രമണപഥത്തിലെത്തിക്കാൻ തയ്യാറാക്കിയ പദ്ധതിയിൽ ഇന്നത്തെ വിക്ഷേപണവും ചരിത്രത്തിലേക്കുള്ള കുതിപ്പാണ്. ആദ്യ ഘട്ടം 2022 ഒക്ടോബർ 23ന് നടത്തിയിരുന്നു. വിക്ഷേപണം പൂർത്തിയാക്കി പത്തൊൻപതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. ഇതുവരെയും പരാജയമറിയാത്ത എൽവിഎം 3 ന്‍റെ എറ്റവും ഭാരമേറിയ ദൗത്യം കൂടിയാണ് ഇത്.

ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തി ഉപഗ്രഹങ്ങളെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുക എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഐഎസ്ആർഒ എൽവിഎം 3 വിക്ഷേപണത്തിൽ സ്വീകരിക്കുന്നത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിയോളം രൂപയുടെ കരാറാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയുമായി നിലവിലുള്ളത്. വിക്ഷേപണം പൂർണ വിജയമായാൽ ഐഎസ്ആർഒയുടെ ബഹിരാകാശ വിപണി മൂല്യം ഇരട്ടിയാകും.

ABOUT THE AUTHOR

...view details