കേരളം

kerala

ETV Bharat / bharat

പുതുവർഷത്തിൽ നിർണായക വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; കേരളത്തിനും അഭിമാന നിമിഷം - ഐഎസ്ആർഒ

ISRO XPoSat : തമോഗര്‍ത്തങ്ങള്‍ അടക്കം നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് എക്‌സ്‌പോസാറ്റ് പഠനം നടത്തും. 650 കിലോമീറ്റർ ഉയരത്തില്‍ വിന്യസിക്കുന്ന ഉപഗ്രഹത്തിന്‍റെ കാലാവധി അഞ്ചുവർഷമാണ്.

ISRO in 2024  New Year 2024  Sriharikota rocket launch  PSLV rocket isro  ഐഎസ്ആർഒ  എക്‌സ്‌പോസാറ്റ്
ISRO to Welcome New Year 2024 With Prestigious Launch of Xposatellite

By ETV Bharat Kerala Team

Published : Dec 31, 2023, 7:14 PM IST

ശ്രീഹരിക്കോട്ട: പുതുവർഷാരംഭത്തിൽ നിർണായക ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. സൗരയുഥത്തിലെ എക്‌സ്റേ തരംഗങ്ങളെപ്പറ്റി പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് പുതുവത്സര ദിനത്തിൽ വിക്ഷേപണത്തിന് തയ്യാറാകുന്നത്. നാളെ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് പിഎസ്എൽവി- സി 58 റോക്കറ്റ് എക്സ്പോസാറ്റുമായി കുതിച്ചുയരും. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം കൂടിയാണിത്. (ISRO to Welcome 2024 With Launch of XPoSatellite)

എക്‌സ്‌പോസാറ്റ് തമോഗര്‍ത്തങ്ങള്‍ അടക്കം നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് പഠനം നടത്തും. എക്‌സ്‌പോസാറ്റിന്‍റെ പ്രാധാന പേലോഡ് പൊളിക്‌സ് (Polarimeter Instrument in X-rays) ആണ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. ഇതുകൂടാതെ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്‍റർ നിർമ്മിച്ച XSPECT (എക്‌സ്-റേ സ്പെക്ട്രോസ്കോപ്പി ആൻഡ് ടൈമിംഗ്) എന്ന പേലോഡും ഉൾപ്പെടുന്നു. 650 കിലോമീറ്റർ ഉയരത്തിലാണ് എക്‌സ്‌പോസാറ്റ് വിന്യസിക്കുക. അഞ്ചുവർഷമാണ് ഈ ദൗത്യത്തിന്‍റെ കാലാവധി.

ലോകത്തെ രണ്ടാമത്തെ ദൗത്യം: ഈ വിക്ഷേപണത്തോടെ യുഎസിന് ശേഷം എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ് ഭ്രമണപഥത്തിലെത്തിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാകും ഇന്ത്യ. 2021 ലാണ് നാസ സമാനമായ ദൗത്യം ആരംഭിച്ചത്. ഏകദേശം അൻപതോളം സ്രോതസുകളിൽ നിന്ന് പുറപ്പെടുന്ന 8-30 കെവി എനർജി ബാൻഡിലുള്ള എക്‌സ്-റേകളെപ്പറ്റിയുള്ള പഠനമാണ് ദൗത്യം ലക്ഷ്യമിടുന്നത്.

Also Read:സ്വകാര്യ മേഖലയുടെ കടന്നുവരവ് : ബഹിരാകാശ ഗവേഷണ മേഖലയില്‍ നിന്ന് ഐഎസ്ആര്‍ഒ പിന്മാറില്ലെന്ന് എസ് സോമനാഥ്

കേരളത്തിനും അഭിമാനിക്കാം: തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിനികൾ നിർമിച്ച വിമൺ എൻജിനീയർഡ് സാറ്റലൈറ്റ് (Women Engineered satellite) എന്ന ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും എക്‌സ്‌പോസാറ്റിനൊപ്പം വിക്ഷേപിക്കുന്നുണ്ട്. ബഹിരാകാശത്തിലും ഭൗമോപരിതലത്തിലുമുള്ള അൾട്രാ വയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും, കേരളത്തിലെ കാലാവസ്ഥയിൽ അവയ്‌ക്കുള്ള സ്വാധീനം മനസിലാക്കുന്നതിനുമാണ് വിദ്യാർഥിനികൾ ഉപഗ്രഹം തയ്യാറാക്കിയത്.

നാല് വർഷത്തെ കഠിന പ്രയത്നം പൂർത്തിയായാക്കി ഡിസംബർ ആദ്യവാരം തന്നെ ഉപഗ്രഹം ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് കൈമാറിയിരുന്നു. ഐഎസ്ആർഒയുമായി ഒപ്പിട്ട ധാരണ പ്രകാരം പൂജപ്പുര എൽബിഎസ് എഞ്ചിനീയറിങ് കോളജിലെ സ്പേസ് ക്ലബിന്‍റെ നേതൃത്വത്തിലാണ് വിമൻ എൻജിനീയർഡ് സാറ്റലൈറ്റ് നിർമിച്ചത്.

ഐഎസ്ആർഒ (ISRO) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിഎസ്എസ്‌സിയിൽ വച്ചാണ് ഉപഗ്രഹത്തിന്‍റെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ നടത്തിയ തെർമൽ ടെസ്‌റ്റ്, വാക്വം ടെസ്‌റ്റ്, വൈബ്രേഷൻ ടെസ്‌റ്റ് എന്നിവയെല്ലാം വിജയകരമായി തന്നെ വി സാറ്റ് പാസായിരുന്നു.

Also Read:ചന്ദ്രനിൽ സൾഫറിന്‍റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രഗ്യാൻ റോവർ

സാറ്റലൈറ്റ് നിർമാണത്തിൽ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽകിയത് കോളജിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ലിസി എബ്രഹാം ആയിരുന്നു. ഏകദേശം നാല് വർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് വി സാറ്റ് എന്ന സ്വപ്‌നം പൂർത്തിയായത്. മുപ്പതിലധികം വിദ്യാർത്ഥിനികൾ ഉപഗ്രഹത്തിന്‍റെ നിർമാണത്തിൽ ഭാഗമായിട്ടുണ്ട്.

ABOUT THE AUTHOR

...view details