കേരളം

kerala

ETV Bharat / bharat

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു - ഗഗൻയാൻ അബോർട്ട് മിഷൻ

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്‍ററിൽ നിന്ന് ശനിയാഴ്ച അർധരാത്രി 12.07നായിരുന്നു എൽവിഎം 3യുടെ വിക്ഷേപണം. വൺ വെബ്ബ് ഇന്ത്യ-1 മിഷൻ എന്ന പേരിലാണ് വിക്ഷേപണം നടന്നത്.

isro successfully launches lvm 3  isro  ISRO launch Chandrayan3 in June next year  Sriharikota  Indian Space Research Organisation  Chandrayan 3 mission  ഐഎസ്ആർഒ  എൽവിഎം 3  എൽവിഎം 3 വാണിജ്യ ദൗത്യം വിജയം  ഐഎസ്ആർഒ എൽവിഎം 3  ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്  എൽവിഎം 3 വിക്ഷേപണം  വൺ വെബ്ബ് ഇന്ത്യ1 മിഷൻ  ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ്‌ സെന്‍റർ  ചന്ദ്രയാൻ 3 ലാൻഡിംഗ്  ചന്ദ്രയാൻ 3 ലാൻഡിംഗ് ദൗത്യം  ഇന്ത്യയുടെ ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യം  ഗഗൻയാൻ അബോർട്ട് മിഷൻ  ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ്
പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ: എൽവിഎം 3 വാണിജ്യ ദൗത്യം വിജയം

By

Published : Oct 23, 2022, 7:21 AM IST

ശ്രീഹരിക്കോട്ട: 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ എൽവിഎം 3യുടെ വിക്ഷേപണം സമ്പൂർണ വിജയമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. രാജ്യത്തിന്‍റെ ദീപാവലി ആഘോഷങ്ങൾ ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 36 ഉപഗ്രഹങ്ങളിൽ 16 എണ്ണം സുരക്ഷിതമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചുവെന്നും ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ സ്ഥാപിക്കുമെന്നും നിരീക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭ്രമണപഥത്തിൽ 16 ഉപഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായുള്ള ഇന്‍റനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എൽവിഎം 3. വൺ വെബ്ബ് ഇന്ത്യ-1 മിഷൻ എന്നായിരുന്നു വിക്ഷേപണത്തിന്‍റെ പേര്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്‍ററിൽ നിന്ന് അർധരാത്രി 12.7നായിരുന്നു വിക്ഷേപണം നടത്തിയത്.

ബഹിരാകാശ വകുപ്പിന് കീഴിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി കൊകോർത്തായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ കൊണ്ടാണ് ഈ ദൗത്യം പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാൻ ലാൻഡിങ് ദൗത്യം:ചന്ദ്രയാൻ 3 ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽവിഎം3-എം2/വൺവെബ് ഇന്ത്യ-1ൽ 36 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാൻ 3 ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. അന്തിമ പരിശോധനയും ഏതാണ്ട് പൂർത്തിയായി. ചില ടെസ്റ്റുകൾക്കൂടി ബാക്കിയുണ്ടെന്നും അതിനാൽ കുറച്ച് സമയം കൂടി വേണ്ടി വരുമെന്നും അതിനുശേഷം വിക്ഷേപണത്തിനായി ജൂണിൽ (2023) സ്ലോട്ട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ അന്തർഗ്രഹ പര്യവേക്ഷണങ്ങൾക്ക് നിർണായകമാകുന്ന കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചാന്ദ്രയാൻ 3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3ൽ (LVM3) ആയിരിക്കും ചന്ദ്രയാൻ-3 (C-3) യുടെ വിക്ഷേപണം നടക്കുക.

ഭാവിയിലെ അന്തർഗ്രഹ പര്യവേക്ഷണങ്ങൾക്ക് നിർണായകമാകുന്ന കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചാന്ദ്രയാൻ 3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3ൽ (LVM3) ആയിരിക്കും ചന്ദ്രയാൻ-3 (C-3) യുടെ വിക്ഷേപണം നടക്കുക. സി-2ന്‍റെ പതിപ്പല്ല സി-3. എഞ്ചിനീയറിങ്ങിൽ കാര്യമായ വ്യത്യാസമുണ്ട്. കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുത്തുറ്റ റോവർ ആണ് സി-3ൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചെയർമാൻ മുൻപ് വ്യക്തമാക്കിയിരുന്നു.

മികച്ച ഇൻസ്ട്രുമെന്‍റേഷൻ നൽകുന്നതിന് ശക്തമായ ഇംപാക്‌ട് കാലുകളാണ് സി-3യിൽ നൽകിയിരിക്കുന്നത്. സഞ്ചരിക്കേണ്ട ഉയരം കണക്കാക്കാനും അപകടരഹിതമായ സ്ഥലങ്ങൾ കണ്ടെത്താനും മികച്ച സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും റോവറിന് വ്യത്യസ്‌ത രീതികളുണ്ടാകും.

ഗഗൻയാൻ അബോർട്ട് മിഷൻ:2024ൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനായുള്ള അബോർട്ട് മിഷന്‍റെ ആദ്യഘട്ട പരീക്ഷണ പറക്കലിന് തയാറെടുക്കുകയാണ് ഐഎസ്ആർഒ. അടുത്തവർഷം ആദ്യമാകും ഗഗൻയാൻ അബോർട്ട് മിഷൻ നടക്കുക. ദൗത്യം പരാജയപ്പെട്ടാൽ ബഹിരാകാശ പേടകത്തിൽ നിന്ന് രക്ഷപ്പെടാൻ യാത്രികരെ സഹായിക്കുന്ന സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനാണ് അബോർട്ട് മിഷൻ.

അബോർട്ട് മിഷനുകളും ക്രൂ ഇല്ലാതെയുള്ള ടെസ്റ്റ് ഫ്ലൈറ്റുകളും (അൺ-ക്രൂഡ് ഫ്ലൈറ്റ്) നടത്തിയതിന് ശേഷം 2024 അവസാനത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുകയാണ്.

Also read: ചന്ദ്രയാൻ 3 വിക്ഷേപണം 2023 ജൂണിൽ; ഗഗൻയാൻ അബോർട്ട് മിഷൻ അടുത്ത വർഷം ആദ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ

ABOUT THE AUTHOR

...view details