ശ്രീഹരിക്കോട്ട: ചെറു ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ദൗത്യത്തിൽ അനിശ്ചിതത്വം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാൽ ദൗത്യം വിജയകരമായോ എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിക്ഷേപണത്തിന്‍റെ അവസാനഘട്ടത്തിൽ ഡാറ്റ നഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്ട്.
ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രൊപൽഷൻ ബേസ്‌ഡ് വെലോസിറ്റി ട്രിമ്മിങ് മെഡ്യൂളിൽ എന്തോ സാങ്കേതിക പ്രശ്‌നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനത്തിന്‍റെയും നിലവിലെ സ്ഥിതി അറിയുന്നതിനായി ഐഎസ്ആർഒ ഡാറ്റ വിശകലനം ചെയ്‌തുവരികയാണെന്ന് ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.
Also Read: ചരിത്ര നിമിഷം: പെണ്‍കരുത്തിന്‍റെ പ്രതീകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു