കേരളം

kerala

ETV Bharat / bharat

ISRO shares Onboard Video Of Gaganyaan TV-D1 Mission Test Flight ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം; വീഡിയോ പങ്കുവച്ച് ഐഎസ്‌ആർഒ - ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം

Gaganyaan TV-D1 Mission : വിജയകരമായ വിക്ഷേപണത്തിലൂടെ ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തെ സ്വതന്ത്രമായി വിക്ഷേപിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ലീഗിലേക്ക് ഇന്ത്യയെ നയിച്ചു.

ISRO shares Onboard Video Of Gaganyaan  Gaganyaan TVD1 Mission Test Flight  Gaganyaan  ISRO  ISRO NEWS  ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം  വീഡിയോ പങ്കുവെച്ച് ഐഎസ്‌ആർഒ  ഗഗൻയാൻ ദൗത്യം  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം  ഗഗൻയാൻ ടെസ്‌റ്റ്‌ വെഹിക്കിൾ അബോർട്ട് മിഷൻ
ISRO shares Onboard Video Of Gaganyaan TV-D1 Mission Test Flight

By ETV Bharat Kerala Team

Published : Oct 22, 2023, 11:07 PM IST

ബെംഗളൂരു:ഗഗൻയാൻ ടെസ്‌റ്റ്‌ വെഹിക്കിൾ അബോർട്ട് മിഷൻ ( ടിവി-ഡി1) പരീക്ഷണ വാഹനത്തിന്‍റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായതോടെ ഓൺബോർഡ് വീഡിയോ പങ്കുവെച്ച് ഐഎസ്‌ആർഒ. ഇതിലൂടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് സുപ്രധാന നേട്ടം കുറിക്കാൻ സാധിച്ചു (ISRO shares Onboard Video Of Gaganyaan TV-D1 Mission Test Flight).

ഈ വിജയകരമായ വിക്ഷേപണത്തിലൂടെ ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തെ സ്വതന്ത്രമായി വിക്ഷേപിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ലീഗിലേക്ക് ഇന്ത്യയെ നയിച്ചു. പ്രാരംഭ വെല്ലുവിളികളും കാലതാമസങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ പ്രോഗ്രാമിന് ആവശ്യമായ പേലോഡുകൾ വഹിച്ച പരീക്ഷണ വാഹനം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്.

7 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്‌കേപ്പ് സിസ്‌റ്റം, ലോഞ്ച് വെഹിക്കിളിൽ നിന്ന് ക്രൂ മൊഡ്യൂളിനെ ഫലപ്രദമായി വേർപെടുത്തുകയും തുടർന്ന് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായ ഇറക്കി ബംഗാൾ ഉൾക്കടലിൽ ഒരു വിജയകരമായ സ്പ്ലാഷ്‌ഡൗണിൽ കലാശിച്ചു. ക്രൂ എസ്‌കേപ്പ് സിസ്‌റ്റം പ്രദർശിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ്‌. സോമനാഥ് അറിയിച്ചു.

ടിവി-ഡി1 ദൗത്യത്തിന്‍റെ വിജയകരമായ നേട്ടം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഗഗൻയാൻ പ്രോഗ്രാമിന്‍റെ ക്രൂ എസ്‌കേപ്പ് സിസ്‌റ്റം ഒരു ടെസ്‌റ്റ്‌ വെഹിക്കിൾ ഡെമോൺസ്‌ട്രേഷനിലൂടെ പ്രകടമാക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്‍റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details