ഹൈദരാബാദ് : ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. രാജ്യത്തിന്‍റെ അഭിമാനമായ ശാസ്‌ത്രജ്ഞയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും (ISRO Scientist Valarmathi Dies).
വിക്ഷേപണങ്ങള്‍ ലൈവ് ആയി കാണുന്നവര്‍ക്ക് സുപരിചിതമായിരിക്കും വളര്‍മതിയുടെ ശബ്‌ദം. കൗണ്ട് ഡൗൺ സമയത്ത് 10-9-8 എന്നിങ്ങനെ അനൗണ്‍സ് ചെയ്യുന്നവരിലൊരാളായിരുന്നു വളര്‍മതി. ഇക്കഴിഞ്ഞ ചന്ദ്രയാൻ 3 ലോഞ്ചിനും ഇതേ ശബ്‌ദത്തിലാണ് ലോകം കൗണ്ട് ഡൗൺ കേട്ടത്. ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററില്‍ നിന്ന് ഓരോ ഭാരതീയന്‍റെയും നെഞ്ചിടിപ്പും ആവേശവുമേറ്റിയ ശബ്‌ദത്തിനുടമയാണ് വിടവാങ്ങിയത്. (Valarmathi ISRO scientist behind Chandrayaan3 countdown voice no more).
1959 ജൂലൈ 31ന് തമിഴ്‌നാട്ടിലെ അരിയല്ലൂരിലായിരുന്നു എൻ വളർമതിയുടെ ജനനം. 1984ലാണ് ഇസ്രോയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് നിരവധി നിര്‍ണായക മിഷനുകളിൽ സുപ്രധാന പങ്കുവഹിക്കാൻ അവർക്കായി.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്‍റെ പ്രൊജക്‌ട് ഡയറക്‌ടർ ആയിരുന്നു വളർമതി. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ് 2എ, ഐ ആര്‍ എസ് 1സി, ഐ ആര്‍ എസ് 1ഡി, ടെസ് എന്നിവയ്‌ക്ക് പിന്നിലും വളര്‍മതിയുടെ സാന്നിധ്യമുണ്ട്. 2011ല്‍ ജിസാറ്റ് 12 ദൗത്യം നയിച്ച ടികെ അനുരാധയ്‌ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ദൗത്യം നയിച്ച രണ്ടാമത്തെ വനിതയാണ് എന്‍ വളര്‍മതി.
മുന്‍ രാഷ്ട്രപതി എപിജെ അബ്‌ദുള്‍ കലാമിന്‍റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്‌ദുള്‍ കലാം പുരസ്‌കാരം 2015ല്‍ വളര്‍മതി നേടിയിരുന്നു. സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ റേഞ്ച് ഓപ്പറേഷൻസ് പ്രോഗ്രാം ഓഫിസിന്‍റെ ഭാഗമായിരുന്ന വളർമതി, അവിടെ എല്ലാ വിക്ഷേപണങ്ങളുടെയും കൗണ്ട് ഡൗൺ പ്രഖ്യാപിക്കാറുണ്ടായിരുന്നു. ജൂലൈ 14നാണ് രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയർത്തി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്.
തുടർന്ന് ഓഗസ്റ്റ് 23ന് വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഘടിപ്പിച്ച ലാൻഡർ മൊഡ്യൂൾ (എൽഎം) ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹത്തിന്‍റെ ദക്ഷിണധ്രുവത്തിൽ വിജകരമായി ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയ ശേഷം ഇന്ത്യയുടെ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ അതിന്‍റെ പ്രയാണം തുടങ്ങിയതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക മുദ്രയും ഐഎസ്ആര്‍ഒയുടെ ചിഹ്നവും പ്രഗ്യാന്‍ റോവറിന്‍റെ ആറ് ചക്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലൂടെ പ്രഗ്യാന്‍ റോവര്‍ നീങ്ങുമ്പോള്‍ സാരനാഥിലെ അശോക സ്‌തംഭത്തിന്‍റെ മുദ്രയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ചിഹ്നവും ചന്ദ്രന്‍റെ മണ്ണില്‍ പതിയും. വായു ഇല്ലാത്തതിനാല്‍ത്തന്നെ ചാന്ദ്ര ഉപരിതലത്തില്‍ ഈ മുദ്രകള്‍ മായാതെ കിടക്കും.
അതേസമയം ചന്ദ്രയാന്‍ 3ലെ പ്രഗ്യാന്‍ റോവര്‍ (Prayan Rover) ജോലികള്‍ പൂര്‍ത്തിയാക്കി സ്ലീപ് മോഡിലേക്ക് (Sleep Mode) നീങ്ങിയതായും ഐഎസ്‌ആര്‍ഒ അറിയിച്ചു. അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കി റോവര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്‌ത് സ്ലീപ് മോഡിലേക്ക് മാറിയെന്നാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഐഎസ്‌ആര്‍ഒ അറിയിച്ചത്.
READ MORE:Chandrayaan 3 Rover Turns To Sleep Mode 'വിജയകരമായൊരു ഉണർവ് പ്രതീക്ഷിച്ച്'; ജോലികള്‍ തീര്‍ത്ത് സ്ലീപ് മോഡിലേക്ക് മാറി റോവര്‍