കേരളം

kerala

സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടന്ന് നമ്പി നാരായണൻ

By

Published : Apr 15, 2021, 1:13 PM IST

ഡി.കെ. ജെയിനിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാൻ സുപ്രീം കോടതി സിബിഐയോട് ഉത്തരവിട്ടു.

isro  ഐഎസ്‌ആർഒ  നമ്പി നാരായണൻ  nambi narayanan  ഐഎസ്ആർഒ ചാരവൃത്തിക്കേസ്  ISRO ESPIONAGE CASE  supreme court  supreme court verdict  സുപ്രീം കോടതി  സുപ്രീം കോടതി വിധി
isro espionage case: happy with the Supreme Court verdict, says nambi narayanan

തിരുവനന്തപുരം: ഐഎസ്ആർഒ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി നമ്പി നാരായണൻ. വിധിയിൽ സന്തോഷമുണ്ടെന്നും സിബിഐ അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്‌ആർഒ ചാരക്കേസിൽ ഗൂഢാലോചന നടന്നു എന്നത് വ്യക്തമാണ്. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തണമെന്നും അതിനായി അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്ന് ആരോപിച്ചാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥനായിരുന്ന നമ്പിനാരായണനെ അറസ്‌റ്റ് ചെയ്‌തത്. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഡി.കെ. ജെയിനിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാൻ സുപ്രീം കോടതി സിബിഐയോട് ഉത്തരവിട്ടതിനു പിന്നാലെയാണ് ആരോപണ വിധേയനായ നമ്പി നാരായണൻ പ്രതികരണം നടത്തിയത്.

ABOUT THE AUTHOR

...view details