മുംബൈ: രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്‍പത് ഉപഗ്രഹങ്ങളെ വിന്യസിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് (ISRO Chief S Somanath). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവ വിന്യസിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് (India needs more strong intelligence satellites).
വിവിധ ഭ്രമണപഥങ്ങളിലായി ഉപഗ്രങ്ങളുടെ ഒരു പാളി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സൈനിക നീക്കം അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനായാകും ഇവയെ ഉപയോഗിക്കുക. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ ശേഖരിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്കാകും (India planning to launch satellites for intelligence gathering)
ശക്തമായ ഒരു രാജ്യമാകാന്‍ ഇന്ത്യയ്ക്ക് ഇപ്പോഴുള്ള ഉപഗ്രഹങ്ങള്‍ മതിയാകില്ല. ഇപ്പോഴുള്ളതിന്‍റെ പത്തിരട്ടിയെങ്കിലും ഇതിന് ആവശ്യമാണ്. മുംബൈ ഐഐടി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റില്‍ ഇക്കുറി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് സോമനാഥ് (TechFest IIT Bombay)
മാറ്റങ്ങള്‍ മനസിലാക്കാനുള്ള ഉപഗ്രഹങ്ങളുടെ ശേഷി മെച്ചപ്പെടുത്തണം. ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ എഐ സാങ്കേതികതയെ കൂടുതലായി പ്രയോജനപ്പെടുത്തല്‍, ആവശ്യത്തിനുള്ള വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളല്‍, അനാവശ്യ വിവരങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവ ഇതിന് വളരെ അത്യാവശ്യമാണ്. ബഹിരാകാശ വാഹനങ്ങള്‍ക്ക് രാജ്യത്തിന്‍റെ അതിര് തിരിച്ചറിയാനും അയല്‍രാജ്യങ്ങള്‍ മനസിലാക്കാനുമുള്ള ശേഷിയുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
എല്ലാം ഉപഗ്രഹങ്ങളിലൂടെ വീക്ഷിക്കാനാകും. ഇത് നമുക്ക് ഏറെ കരുത്ത് പകരും. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാക്കാനുള്ള കഴിവാണ് ഒരു രാജ്യത്തിന്‍റെ കരുത്ത് നിര്‍ണയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്.