കേരളം

kerala

ETV Bharat / bharat

Chandrayaan 3| കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3; അഭിമാനം വാനോളം - ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 3 (Chandrayaan 3) വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നടന്നു.

ISRO chandrayaan 3 launch updates  ISRO  chandrayaan 3 launch  chandrayaan 3  ചന്ദ്രയാന്‍ മൂന്ന്  ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം  ഐഎസ്‌ആര്‍ഒ
Chandrayaan 3| കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3

By

Published : Jul 14, 2023, 2:39 PM IST

Updated : Jul 14, 2023, 3:29 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 3 (Chandrayaan 3) കുതിച്ചുയര്‍ന്നു. ഉച്ചയ്‌ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററിലെ (satish dhawan space centre) രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചത്. എല്‍വിഎം മാര്‍ക്ക് 3 റോക്കറ്റാണ് (LVM3-M4 rocket ) പേടകത്തെ വഹിക്കുന്നത്.

നിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ (ISRO) മേധാവി എസ് സോമനാഥ് (s somanath) പറഞ്ഞു. വിക്ഷേപണം കഴിഞ്ഞ് പതിനാറ് മിനിറ്റുകൾക്ക് ശേഷം, പ്രൊപ്പൽഷൻ മൊഡ്യൂൾ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ടതായാണ് അദ്ദേഹം അറിയിച്ചത്.

ഭൂമിയിൽ നിന്ന് എറ്റവും കുറഞ്ഞ ദൂരം 170 കിലോമീറ്ററും കൂടിയ ദൂരം 36500 കിലോമീറ്ററുമായിട്ടുള്ള ഓർബിറ്റിലാണ് പേടകത്തെ വിക്ഷേപിച്ചത്. ഇവിടെ നിന്നും നാലോ അഞ്ചോ ഘട്ടങ്ങളായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ഭൂമിയുമായുള്ള അകലം കൂട്ടിയതിന് ശേഷമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തിലേക്ക് നീങ്ങുക. നീണ്ട യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാവും ലാൻഡർ ഇറങ്ങുക. ചന്ദ്രയാന്‍ 3-യുടെ യാത്രയ്‌ക്കുള്ള ഫൈനല്‍ കൗണ്ട്-ഡൗൺ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചിരുന്നു.

ചന്ദ്രയാന്‍ 2-ന്‍റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2-ന്‍റെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് ചന്ദ്രയാന്‍ 3 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ദൗത്യം വിജയകരമായാല്‍ അമേരിക്ക, ചൈന, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വിക്ഷേപണത്തിനുള്ള ഇരുപത്തഞ്ചര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാന്‍ 3-ല്‍ ഉള്ളത്. ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവെർ എന്ന റോബോട്ട്. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കുന്ന ലൂണാര്‍ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണിത്. 1,726 കിലോഗ്രാം ഭാരമാണ് ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന ലാൻഡറിന്‍റെ ഭാരം. ലാൻഡറില്‍ നാല് പേ ലോഡുകളാണുള്ളത്.

ലക്ഷ്യങ്ങള്‍:ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവെർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ച് ചന്ദ്രോപരിതലത്തിലെ ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവാണ് ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം.

ചന്ദ്രയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ്. 2003 ഓഗസ്‌റ്റ് 15-ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് (Atal Bihari Vajpayee) ഔദ്യോഗികമായി ദൗത്യത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നിരവധിയായ ശാസ്‌ത്രജ്ഞരുടെ കൂട്ടമായ അധ്വാനത്തിന്‍റെ ഫലമായി 2008 ഒക്‌ടോബര്‍ 22ന് പിഎസ്‌എല്‍വി-സി 11 (PSLV-C 11) എന്ന കന്നി ദൗത്യ പേടകം ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേയ്‌ക്ക് കുതിച്ചരുകയും ചെയ്‌തിരുന്നു.

Last Updated : Jul 14, 2023, 3:29 PM IST

ABOUT THE AUTHOR

...view details