ബെംഗളൂരു: ഐഎസ്‌ആർഒയുടെ യാത്രയെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകൾ പങ്കുവച്ച് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് (ISRO Chairman S Somnath About ISRO Transition). ഐഎസ്ആർഒ പരിവർത്തനം എളുപ്പമല്ലെന്നും ഈ പരിവർത്തനത്തിലെത്താൻ നിരവധി തടസ്സങ്ങളിലൂടെയും തിരിച്ചടികളിലൂടെയും കടന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്‌ച ജയനഗറിൽ ഫ്രോബിന്‍റെ (Friends Of Books) നേതൃത്വത്തിൽ മിനർവ ആർവി സെന്‍റർ ഫോർ ലീഡർഷിപ്പ് ആൻഡ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനുമായി സഹകരിച്ച് നടത്തിയ രാമഭദ്രൻ അരാവമുദനും ഭാര്യ ഗീത അരാവമുദനും ചേർന്ന് എഴുതിയ 'ഐഎസ്ആർഒ:എ പേഴ്‌സണൽ ജേർണി' എന്ന പുസ്‌തകത്തിന്‍റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആർഒയുടെ പ്രാരംഭഘട്ടത്തിൽ സംഘടനയ്ക്ക് വേണ്ടി സ്വപ്‌നം കാണാൻ ഒരു കൂട്ടം ശാസ്‌ത്രജ്ഞർ ഉണ്ടായിരുന്നെന്നും ഉത്സാഹികളായ ശാസ്‌ത്രജ്ഞർക്കൊപ്പം സ്വപ്‌ന സ്ഥാപനം തുടങ്ങാൻ വിക്രം സാരാഭായിക്ക് ദൃഢ നിശ്ചയമുണ്ടായിരുന്നുവെന്നും അവരിൽ ഒരാളാണ് രാമഭദ്രൻ അരാവമുദനെന്നും സോമനാഥ് പറഞ്ഞു.
ഐഎസ്ആർഒ യാത്രയുടെ അവിഭാജ്യ ഘടകമായിരുന്നു അരാവമുദൻ എന്നും അരാവമുദൻ കണ്ട മാറ്റങ്ങൾ മറ്റ് ആളുകൾക്ക് കാണാൻ കഴിയില്ലെന്നും ഐഎസ്ആർഒയ്ക്ക് വിവിധ മേഖലകളിൽ അദ്ദേഹം വിലമതിക്കപ്പെട്ട നേതൃത്വം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രാരംഭ ഘട്ടത്തിൽ വലിയ സ്വപ്‌നങ്ങളാൽ പ്രചോദിതമായിരുന്നു ഐഎസ്ആർഒയുടെ നീക്കങ്ങൾ. വിക്രം സാരാഭായിയുടെ കാഴ്‌ചക്കനുസരിച്ച് ഒന്നിലധികം കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെന്നും സതീഷ് ധവാനാണ് ഐഎസ്ആർഒയ്ക്ക് കൃത്യമായ ഘടന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായിട്ടാണ് സതീഷ് ധവാൻ നിർദേശങ്ങൾ നൽകിയത്. ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തിൽ മാത്രം ഒതുങ്ങാതെ സാങ്കേതിക വിദ്യയിലും ഉത്‌പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നിപ്പറയുന്ന തരത്തിലാണ് ഐഎസ്ആർഒയെ വികസിപ്പിച്ചെടുത്തത്.
ബഹിരാകാശ ഏജൻസിയുടെ നേതൃത്വത്തിലൂടെയാണ് ഈ മാറ്റങ്ങളെല്ലാം സംഭവിച്ചത്. വിക്രം സാരാഭായിയുടെയും സതീഷ് ധവാൻ്റെയും കാലഘട്ടം ഐഎസ്ആർഒയ്ക്ക് ജീവൻ നൽകിയെന്നും അത് മികച്ച നേതൃത്വമെന്നതിന് ഉദാഹരണമായി വിശേഷിപ്പിക്കാമെന്നും സോമനാഥ് കൂട്ടിച്ചേർത്തു.
ALSO READ:Chandrayaan 3 On Moon 'ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി': വിജയത്തില്‍ പ്രതികരിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
ചന്ദ്രയാന്‍ 3 ന്‍റെ വിജയത്തിന് പിന്നാലെയുളള ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ചന്ദ്രയാന്‍ 3ന്‍റെ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായത് രാജ്യത്തെ അഭിമാനപുരസരം അറിയിച്ച ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ (ISRO Chairman) ഭൂമിയില്‍ സ്വപ്‌നം കണ്ടെന്നും അത് ചന്ദ്രനില്‍ നടപ്പാക്കിയെന്നും പ്രതികരിച്ചു. ചന്ദ്രയാന്‍ 3 ന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തികൾക്കും അദ്ദേഹം പ്രത്യേകം നന്ദിയും അറിയിച്ചു.
'പ്രിയപ്പെട്ട പ്രധാനമന്ത്രി സാര്‍, നമ്മള്‍ ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തിയിരിക്കുന്നു. ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു' എന്നാണ് ചന്ദ്രയാന്‍ ദക്ഷിണ ധ്രുവത്തെ തൊട്ടപ്പോഴുള്ള ഐഎസ്‌ആര്‍ഒ തലവന്‍റെ ആദ്യ പ്രതികരണം.
ALSO READ:PM and ISRO Chairman on Aditya L1 : ആദിത്യ ഭ്രമണപഥത്തിലെന്ന് എസ് സോമനാഥ് ; മനുഷ്യരാശിയുടെ ക്ഷേമത്തിനായി അശ്രാന്തശ്രമം തുടരുമെന്ന് മോദി