ടെൽ അവീവ്: വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിൽ ഇസ്രയേൽ സൈനികർക്കു നേര ആക്രമണ ശ്രമം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന. മാരകായുധങ്ങളുമായി എത്തിയ ഒരാൾ ഇസ്രയേൽ സൈനികരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സൈന്യം സംഭവത്തെ ആളപായമില്ലാതെ ചെറുത്ത് നിന്നു എന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഈ മാസം ആദ്യം, പലസ്തീൻ കുടുംബങ്ങളെ ജെറുസലേമിന്‍റെ കിഴക്കൻ പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഇസ്രയേൽ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. ഇരു ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 212 പലസ്തീനികൾ മരണമടഞ്ഞിട്ടുണ്ട്. അതിൽ 61 പേരും കുട്ടികളാണ്.