കേരളം

kerala

ETV Bharat / bharat

ഐഎസിലെ മലയാളി അംഗം അഫ്‌ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു - ഐഎസ്കെപി അംഗം കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് നജീബ് അൽ ഹിന്ദി എന്ന എഞ്ചിനീയറിങ് വിദ്യാർഥി

ISKP member from Kerala killed in suicide attack in Afghanistan  Voice of Khurasan publication broke the news about Kerala youth  മലയാളി വിദ്യാർഥി ഐഎസ് സംഘടന  ഐഎസ്കെപി അംഗം കൊല്ലപ്പെട്ടു  വോയ്‌സ് ഓഫ് ഖുറാസൻ
മലയാളിയായ ഐഎസ്കെപി അംഗം അഫ്‌ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

By

Published : Mar 11, 2022, 5:27 PM IST

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ഐഎസ്‌കെപി) വിഭാഗത്തില്‍ അംഗമായ മലയാളി വിദ്യാർഥി അഫ്‌ഗാനിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നജീബ് അൽ ഹിന്ദി എന്ന 23കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഐഎസ്‌കെപിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസനാണ് "ഇന്ത്യൻ പോരാളി" ചാവേർ ആക്രമണത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട നജീബ് ഇന്ത്യയിൽ നിന്ന് സ്വന്തം നിലയിൽ എത്തിയതാണെന്നും പർവതങ്ങളിലെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് ഒരിക്കലും പരാതിപ്പെട്ടിരുന്നില്ലെന്നും പ്രസിദ്ധീകരണം പറയുന്നു. മുസ്ലിം ശപഥമായ ഷഹാദ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസിലുണ്ടായിരുന്നത്.

Also Read: കൊലപാതകക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ വൈറൽ

പാകിസ്ഥാനി കുടുംബാംഗവുമായുള്ള നജീബിന്‍റെ വിവാഹം നടക്കുന്നതിനിടെ അവിശ്വാസികൾ ബോംബാക്രമണം ആരംഭിച്ചു. വിവാഹം നിർത്തി വയ്ക്കാൻ നജീബ് ആവശ്യപ്പെട്ടെങ്കിലും തുടരണമെന്ന് പെൺകുട്ടിയുടെ പിതാവ് നിർബന്ധിച്ചു. വിവാഹം നടന്നതിന് തൊട്ടുപിന്നാലെ, മറ്റൊരു ഐഎസ്കെപി അംഗം, അക്രമികളെ നേരിടാൻ നജീബിനെ സമീപിച്ചു.തുടര്‍ന്ന് നജീബ് സ്വമേധയാ പ്രത്യാക്രമണത്തിൽ ഏർപ്പെട്ട് കൊല്ലപ്പെടുകയായിരുന്നുവെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

2015 മുതൽ ഖൊറാസൻ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മധ്യേഷ്യൻ വിഭാഗമാണ് ഐഎസ്കെപി. അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും സാധാരണക്കാർക്കെതിരെ നടന്ന നൂറോളം ആക്രമണങ്ങളാണ് ഭീകസംഘടന നടപ്പാക്കിയത്. യുഎസ്, അഫ്‌ഗാൻ, പാകിസ്ഥാൻ സുരക്ഷാസേനകളുമായും ഐഎസ്കെപി ഏറ്റുമുട്ടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details