കേരളം

kerala

ETV Bharat / bharat

ഐഎസ്‌ റിക്രൂട്ട്മെന്‍റ് കേസ്; എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം - ISIS Kerala module case

കുറ്റപത്രത്തിൽ പറയുന്ന എട്ട് പേർക്കും ഐഎസ്‌ ബന്ധമുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇവർ പണം ശേഖരണം നടത്തിയെന്നും എൻഐഎ പറയുന്നു.

ഐഎസ്‌ റിക്രൂട്ട്മെന്‍റ് കേസ്ട  കേരളത്തിൽ നിന്ന് ഐഎസ്‌ റിക്രൂട്ട്‌മെന്‍റ്  എൻഐഎ കുറ്റപത്രം  ഐഎസ് പ്രവർത്തനങ്ങൾക്ക് പണം ശേഖരണം  ISIS Kerala module case  NIA files charge sheet against terrorists
ഐഎസ്‌ റിക്രൂട്ട്മെന്‍റ് കേസ്; എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം

By

Published : Jan 28, 2022, 10:32 PM IST

ന്യൂഡൽഹി:കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തിയ കേസിൽ എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മറിയം എന്ന ദീപ്‌തി മർള, വിൽസൺ കാശ്മീരി എന്ന മുഹമ്മദ് വഖർ ലോൺ, മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ് മട്ട, മദേഷ് ശങ്കർ എന്ന അബ്ദുള്ള, അമ്മാർ അബ്ദുൽ റഹിമാൻ, മുസാമിൽ ഹസൻ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പറയുന്ന എട്ട് പേർക്കും ഐഎസ്‌ ബന്ധമുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം ശേഖരണം നടത്തിയെന്നും എൻഐഎ പറയുന്നു.

കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ് ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തത്. മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും, കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നുമാണ് കേസ്.

കഴിഞ്ഞ വർഷം സെപ്‌റ്റംബർ എട്ടിന് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ അമീൻ, കണ്ണൂർ സ്വദേശിയായ മുഷബ്‌ അൻവർ, കൊല്ലം സ്വദേശിയായ റാഹീസ് റഷീദ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

READ MORE:ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം

ABOUT THE AUTHOR

...view details