ചെന്നൈ:ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് അന്തമാന്‍ തീരത്ത് അനധികൃതമായി പ്രവേശിച്ച ഇറാന്‍ ബോട്ടിനെ ഇന്ത്യന്‍ നേവി കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ 9 ഇറാന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയില്‍ എടുത്ത ബോട്ടിനെ ചെന്നൈ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി അനധികൃതമായി കടന്ന ഇറാന്‍ ബോട്ട് പിടിച്ചെടുത്തു - കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത്
ഒമ്പത് ഇറാന്‍ പൗരന്‍മാരാണ് ബോട്ടിലുണ്ടായിരുന്നത്. അന്തമാന്‍ തീരത്തുനിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ലഹരിക്കടത്താണ് ലക്ഷ്യമെന്നാണ് സംശയിക്കുന്നത്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി അനധികൃതമായി കടന്ന ഇറാന്‍ ബോട്ടിനെ കസ്റ്റഡിയില്‍ എടുത്ത് നേവി
ലഹരിക്കടത്തായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 9 പേരെയും സെന്‍ട്രല്‍ നാര്‍കോടിക്‌സ് ഇന്‍റലിജന്‍സ് യൂണിറ്റിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.