മല്‍കന്‍ഗിരി(ഒഡിഷ): സംസ്ഥാനത്തെ ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റിനെ പൊലീസ് പിടികൂടി. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച മല്‍കന്‍ഗിരി എസ്.ഡി.പി.ഒ അഭിലാഷ്, നാലുപേര്‍ വാതുവെയ്പ്പ് റാക്കറ്റ് നടത്തുന്നതായി വിവരം ലഭിച്ചതായി പറഞ്ഞിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇവരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുകയും 9 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്‌തു.
ALSO READ:ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി ഷെർലിൻ ചോപ്ര
വാതുവെയ്പ്പ് സമയത്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടിലെ 18 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, മറ്റുരേഖകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ഛത്തീസ്‌ഗഡില്‍ നിന്നുള്ള ആളാണ് ഓണ്‍ലൈന്‍ വാതുവയ്പ്പിന്‍റെ സൂത്രധാരനെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മല്‍കന്‍ഗിരി എസ്.ഡി.പി.ഒ അഭിലാഷ് പറഞ്ഞു.