ആഭ്യന്തര താരങ്ങളിൽ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡോടെ പേസ് ബൗളർ ആവേശ് ഖാൻ ലക്‌നൗ ജയന്‍റ്സിൽ ചേക്കേറി. 10 കോടി മുടക്കിയാണ് താരത്തെ ലക്‌നൗ ടീമിലെത്തിച്ചത്.
ഇഷാന്‍ കിഷനെ 15.2 കോടിക്ക് നിലനിര്‍ത്തി മുംബൈ ; ആവേശ് ഖാന് ലോട്ടറി - ROYAL CHALLENGERS BANGALORE
22:03 February 12
ആഭ്യന്തര താരങ്ങളിൽ ഏറ്റവും വില കൂടിയ താരമെന്ന റെക്കോർഡോടെ ആവേശ് ഖാൻ ലക്‌നൗവിൽ
21:31 February 12
അൺസോൾഡ് താരങ്ങൾ
- വിഷ്‌ണു വിനോദ്
- മുഹമ്മദ് അസ്ഹറുദ്ദീൻ
- ബറോഡയുടെ വിഷ്‌ണു സോളങ്കി
21:28 February 12
ഹർപ്രീത് ബ്രർ പഞ്ചാബിലേക്ക്
- ഹപ്രീത് ബ്രാർ 3.80 കോടിക്ക് പഞ്ചാബ് കിംഗ്‌സിലേക്കും ഷഹബാസ് അഹമ്മദ് 2.4 കോടിക്ക് ആർസിബിയിലേക്കും മടങ്ങി.
- ഡൽഹി ക്യാപിറ്റൽസ് 2 കോടിക്ക് കെ. എസ് ഭാരതിനെ സ്വന്തമാക്കി
21:25 February 12
കമലേഷ് നാഗർകോട്ടി ഡൽഹിയിലേക്ക്
കമലേഷ് നാഗർകോട്ടിയെ 1.1 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
21:23 February 12
രാഹുൽ തെവാതിയ ഗുജറാത്തിൽ
രാഹുൽ തെവാതിയയെ 9 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു
21:19 February 12
ശിവം മാവി കെകെആറിലേക്ക്
ശിവം മാവിയെ 7.25 കോടിക്ക് കൊൽക്കത്ത തട്ടകത്തിലെത്തിച്ചു
21:17 February 12
ഷാരൂഖ് ഖാൻ പഞ്ചാബ് കിംഗ്‌സിലേക്ക് മടങ്ങി
ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്‌സ് 9 കോടിക്കാണ് ടീമിലെത്തിച്ചത്
21:14 February 12
അഭിഷേക് ശർമ സണ്‍റൈസേഴ്‌സിലേക്ക്
അഭിഷേക് ശർമയെ സണ്‍റൈസേഴ്‌സ് 6.50 കോടി മുടക്കിയാണ് സ്വന്തമാക്കിയത്
21:11 February 12
അഭിനവ് സാദരാംഗനി ഗുജറാത്ത് ടൈറ്റൻസിൽ
അഭിനവ് സാദരാംഗനിയെ ഗുജറാത്ത് ടൈറ്റൻസിൽ 2.6 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
21:04 February 12
പ്രിയം ഗാർഗ് ഹൈദരാബാദിൽ
പ്രിയം ഗാർഗിനെ സണ്‍റൈസേഴ്‌സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്
20:19 February 12
യുസ്വേന്ദ്ര ചാഹൽ രാജസ്ഥാനിൽ
- യുസ്വേന്ദ്ര ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
20:17 February 12
രാഹുൽ ചാഹർ പഞ്ചാബിലേക്ക്
- രാഹുൽ ചാഹറിനെ 5.25 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്.
20:15 February 12
കുൽദീപ് ഡൽഹിയിൽ
- ചൈനാ മാൻ കുൽദീപ് യാദവിനെ 2 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
20:09 February 12
അൺസോൾഡ് താരങ്ങൾ
- ഇംഗ്ലീഷ് സ്‌പിന്നർ അദീൽ റഷീദ്
- അഫ്‌ഗാൻ സ്‌പിന്നർ മുജീബ് സദ്രാൻ
- ഇമ്രാൻ താഹിർ
- ഓസ്‌ട്രേലിയൻ ലെഗ്ഗ് സ്‌പിന്നർ ആദം സാമ്പ
- അമിത് മിശ്ര
20:06 February 12
മുസ്‌തഫിസിനെ ഡൽഹി സ്വന്തമാക്കി
- ബംഗ്ലാദേശ് പേസർ ശാർദുൾ താക്കൂറിനെ 2 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
20:02 February 12
ശാർദുൾ താക്കൂർ ഡൽഹിയിൽ
- ഇന്ത്യൻ പേസർ ശാർദുൾ താക്കൂറിനെ 10.75 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
19:10 February 12
ഹൈദരാബാദിൽ തിരികെയെത്തി ഭുവനേശ്വർ
- പേസർ ഭുവനേശ്വർ കുമാറിനെ 4 കോടിക്ക് തിരികെയെത്തിച്ച് സണ്‍റൈസേഴ്‌സ്
19:07 February 12
മാർക്ക് വുഡ് ലക്‌നൗ സൂപ്പർ ജയന്‍റ്സിൽ
- ഇംഗ്ലീഷ് പേസർ മാർക്ക് വുഡിനെ 7.5 കോടിക്കാണ് ലക്‌നൗ സൂപ്പർ ജയന്‍റ്സ് ടീമിലെത്തിച്ചത്.
19:03 February 12
ഹെയ്‌സൽവുഡ് ബാംഗ്ലൂരിൽ
- 7.75 കോടി രൂപയ്‌ക്ക് ഓസ്‌ട്രേലിയൻ പേസർ ഹെയ്‌സൽവുഡിനെ ആർസിബി ടീമിലെത്തിച്ചു.
18:59 February 12
ലോക്കി ഫെർഗൂസൻ ഗുജറാത്ത് ടൈറ്റൻസിൽ
- ന്യൂസിലാന്‍ഡ് താരം ലോക്കി ഫെർഗൂസനെ 10 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു.
18:56 February 12
പ്രസിദ്ധ് കൃഷ്‌ണയെ സ്വന്തമാക്കി രാജസ്ഥാൻ
- വിൻഡീസിനെതിരായ പരമ്പരയിൽ തിളങ്ങിയ പേസർ പ്രസിദ്ധ് കൃഷ്‌ണയെ 10 കോടിക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
18:51 February 12
ദീപക് ചാഹറിനെ തിരികെപ്പിടിച്ച് ചെന്നൈ
ദീപക് ചാഹറിനെ റെക്കോഡ് തുകയ്‌ക്ക് തിരികെപ്പിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 14 കോടി രൂപ മുടക്കിയാണ് താരത്തെ സ്വന്തമാക്കിയത്.
18:50 February 12
ഉമേഷ് യാദവ് അൺസോൾഡ്
- ഇന്ത്യൻ പേസർ ഉമേഷ് യാദവ് അൺസോൾഡ്.
18:48 February 12
പേസർ നടരാജൻ ഹൈദരാബാദിലേക്ക്
- ഇന്ത്യൻ പേസർ നടരാജനെ 4 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
17:29 February 12
നിക്കോളാസ് പുരാൻ ഹൈദരാബാദിലേക്ക്
- വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ നിക്കോളാസ് പുരാനെ 10.75 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
17:26 February 12
സാം ബില്ലിംങ്സ് അണ്‍ സോൾഡ്
- ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിംങ്സ് അണ്‍ സോൾഡ്
17:21 February 12
ദിനേഷ് കാർത്തിക്കിനെ ടീമിലെത്തിച്ച് ബാംഗ്ലൂർ
- ഇന്ത്യൻ സീനിയർ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 5.50 കോടി മുടക്കിയാണ് ബാംഗ്ലൂർ താരത്തെ പാളയത്തിലെത്തിച്ചത്.
17:19 February 12
വ്രിദ്ധിമാൻ സാഹ അണ്‍ സോൾഡ്
- ഇന്ത്യൻ വിക്കറ്റ് കീപ്പർ വ്രിദ്ധിമാൻ സാഹ അണ്‍ സോൾഡ്
17:14 February 12
ജോണി ബെയർസ്‌റ്റോ പഞ്ചാബിലേക്ക്
- വിക്കറ്റ് കീപ്പർ ജോണി ബെയർസ്‌റ്റോയെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്. 6.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.
17:07 February 12
ഇഷാൻ കിഷനെ റെക്കോഡ് തുകയ്‌ക്ക് തിരികെപ്പിടിച്ച് മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷനെ റെക്കോഡ് തുകയ്‌ക്ക് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടി രൂപയ്ക്കാണ് മുംബൈ യുവ താരത്തെ വീണ്ടും ടീമിലെത്തിച്ചത്
16:40 February 12
അമ്പാട്ടി റായിഡുവിനെ വീണ്ടും ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്
- അമ്പാട്ടി റായിഡുവിനെ തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ താരത്തെ വീണ്ടും ടീമിലെത്തിച്ചത്
16:36 February 12
മിച്ചൽ മാർഷിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്
- 6.50 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാനെ ഡൽഹി പാളയത്തിലെത്തിച്ചത്
16:33 February 12
വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ്
- ഇന്ത്യൻ യുവ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദറിനെ 8.75 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചത്
16:18 February 12
ക്രുണാൽ പാണ്ഡ്യ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ
- യുവതാരം ക്രുണാൽ പാണ്ഡ്യയെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 8.25 കോടി രൂപയ്ക്കാണ് ഓൾറൗണ്ടറെ ലഖ്‌നൗ ടീമിലെത്തിച്ചത്.
14:36 February 12
ഹസരംഗയെ 10.75 കോടിക്ക് സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്‌സ്
- വനിന്ദു ഹസരംഗ കൂറ്റൻ തുകയ്‌ക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്. 10.75 കോടി രൂപയ്ക്കാണ് ശ്രീലങ്കൻ ബാറ്റ്‌സ്മാനെ ബാംഗ്ലൂർ ടീമിലെത്തിച്ചത്