അഹമ്മദാബാദ് :ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ല്‍ രണ്ട് പുതിയ ടീമുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആ ടീമുകളിലൊന്ന് അഹമ്മദാബാദിൽ നിന്നുള്ളതാണ്. തിങ്കളാഴ്‌ച അവസാനത്തെയും പത്താമത്തെയും ടീമിന്‍റെ ഔദ്യോഗിക നാമം പുറത്തുവിട്ടു. അവർ അഹമ്മദാബാദ് ടൈറ്റൻസ് (എടി) എന്ന പേരിൽ അറിയപ്പെടും.
ഒരു യൂറോപ്യൻ വാതുവയ്പ്പ് കമ്പനിയായ സിവിസിയുടെ ഉടമസ്ഥത കാരണം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഐപിഎൽ ഗവേണിംഗ് കൗൺസിലും അതിന്‍റെ ഉടമസ്ഥാവകാശം അവലോകനം ചെയ്‌തതിനെ തുടർന്നാണ് നടപടികൾ വൈകിയത്. 5,625 കോടി രൂപയ്ക്കാണ് സിവിസി ക്യാപിറ്റൽസ് ടീമിനെ സ്വന്തമാക്കിയത്.
ALSO READ:83 ല്‍ ലോകകപ്പുയര്‍ത്തിയപ്പോള്‍ ബിസിസിഐയെ 'രക്ഷിച്ച' ലതാജി ; പാട്ടിനൊപ്പം ക്രിക്കറ്റിനെ സ്‌നേഹിച്ച വാനമ്പാടി
ഈ വാരാന്ത്യത്തിലെ ഐപിഎൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി, അഹമ്മദാബാദ് നേരത്തേതന്നെ തങ്ങളുടെ മൂന്ന് കളിക്കാരെ ഡ്രാഫ്റ്റിൽ എടുത്തിരുന്നു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ (15 കോടി രൂപ) നായകനാവുന്ന ടീമിൽ അഫ്‌ഗാൻ ലെഗ് സ്‌പിന്നർ റാഷിദ് ഖാനും (15 കോടി രൂപ), ഓപ്പണർ ശുഭ്‌മാൻ ഗില്ലും (രൂപ 8 കോടി) സ്വന്തമാക്കിയിട്ടുണ്ട്. 52 കോടി രൂപയാണ് ലേലത്തിൽ ബാക്കിയുള്ളത്.
മുൻ ഇന്ത്യൻ ബോളർ ആശിഷ് നെഹ്‌റയാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ. ഗാരി കേർസ്റ്റൺ ബാറ്റിംഗ് കോച്ചും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെ ഉപദേശകനുമായിട്ടുണ്ടാവും.