ന്യൂഡൽഹി:വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) വേദികളില്‍ മൊഹാലിയെ ഉള്‍പ്പെടുത്താത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഐപിഎൽ 2021 വേദികളിൽ നിന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ (പിസിഎ) സ്റ്റേഡിയം ഒഴിവാക്കിയതിനെതിരെയാണ് ട്വിറ്ററില്‍ അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളോടും കൂടെ പ്രീമിയർ ടി-20 ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ മൊഹാലിക്ക് കഴിയുമെന്നും ഐപിഎൽ വേദികളിൽ നിന്ന് മൊഹാലിയെ ഒഴിവാക്കിയ ബിസിസിഐയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐപിഎൽ 2021; മൊഹാലിയെ ഒഴിവാക്കിയതിൽ ആശ്ചര്യം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി - premier t-20
എല്ലാ സുരക്ഷാ മുൻകരുതലുകളോടും കൂടെ പ്രീമിയർ ടി-20 ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ മൊഹാലിക്ക് കഴിയുമെന്നും ഐപിഎൽ വേദികളിൽ നിന്ന് മൊഹാലിയെ ഒഴിവാക്കിയ ബിസിസിഐയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ഐപിഎൽ ഈ വർഷം ബയോ സെക്യൂരിറ്റി ബബിളിൽ നടത്താൻ ഹൈദരാബാദിന് കഴിയുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിലവിലെ പ്രസിഡന്‍റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞിരുന്നു. ഹൈദരാബാദിനെ ലീഗിന്‍റെ വരാനിരിക്കുന്ന പതിപ്പിനുള്ള വേദികളിലൊന്നായി ഉൾപ്പെടുത്തണമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്‍റ് കെടി രാമ റാവു ബിസിസിഐ, ഐപിഎൽ ഭാരവാഹികളോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ഒരു നഗരത്തിൽ മാത്രം ആതിഥേയത്വം വഹിക്കുക എന്ന പ്രാരംഭ ആശയത്തിൽ നിന്ന് മാറി, ഐപിഎൽ 2021 നാലോ അഞ്ചോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ആശയവും ബിസിസിഐ പരിശോധിച്ച് വരുന്നുണ്ട്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്താനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊവിഡ്-19 സാഹചര്യത്തിൽ ടൂർണമെന്‍റ് നീളുമെന്നതിനാൽ ഫ്രാഞ്ചൈസികളും ഒന്നിൽ കൂടുതൽ നഗരങ്ങളിൽ ലീഗ് നടത്താമെന്ന ആശയത്തോട് യോജിക്കുന്നതായി ബിസിസിഐ ഭാരവാഹികൾ അറിയിച്ചു.