കേരളം

kerala

ETV Bharat / bharat

IPL 2021: രാജസ്ഥാന് എതിരെ പഞ്ചാബിന് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു - സഞ്ജുവും രാഹുലും നേർക്കു നേർ

സെമിഫൈനലില്‍ കടക്കാൻ പഞ്ചാബിനും രാജസ്ഥാനും ഓരോ മത്സരങ്ങളും നിർണായകമാണ്. അതില്‍ അതിശക്തമായ പോരാട്ടത്തിനാകും ഇന്ന് ദുബായ് സ്റ്റേഡിയം സാക്ഷിയാകുക.

IPL 2021: Punjab Kings win toss, elect to field against Rajasthan Royals
IPL 2021: രാജസ്ഥാന് എതിരെ പഞ്ചാബിന് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു

By

Published : Sep 21, 2021, 7:34 PM IST

ദുബായ്: പുനരാരംഭിച്ച ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന് എതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ഐപിഎല്ലിലെ 32-ാം മത്സരമാണ് ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. സൂപ്പർ താരം ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

ബാറ്റിങിന് അനുകൂലമായ പിച്ചില്‍ പഞ്ചാബിന് വേണ്ടി ഐപിഎല്ലില്‍ മൂന്ന് താരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മക്രാം, ഇംഗ്ലീഷ് ലെഗ് സ്‌പിന്നർ ആദില്‍ റാഷിദ്, ഇന്ത്യൻ യുവ പേസർ ഇഷാൻ പോറല്‍ എന്നിവരാണ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നത്. എയ്‌ഡൻ മക്രാം, ആദില്‍ റാഷിദ് എന്നിവർക്കൊപ്പം നിക്കോളാസ് പുരാൻ, ഫാബിയൻ അലെൻ എന്നിവരാണ് ഇന്ന് പഞ്ചാബിന് വേണ്ടി ഇറങ്ങുന്ന വിദേശ താരങ്ങൾ.

രാഹുലിന് ഒപ്പം മായങ്ക് അഗർവാൾ ഓപ്പൺ ചെയ്യും. ഹർപ്രീത് ബ്രാർ, മുഹമ്മദ് ഷമി, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. ഓൾ റൗണ്ടറായി ദീപക് ഹൂഡയും കളിക്കുന്നുണ്ട്.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സില്‍ എവിൻ ലൂയിസ്, യശസ്വി ജെയ്‌സ്‌വാൾ എന്നിവർ ഓപ്പണർമാരാകും. രാജസ്ഥാന് വേണ്ടി എവിൻ ലൂയിസിന്‍റെ അരങ്ങേറ്റ മത്സരമാണിത്. സഞ്ജു സാംസൺ, ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റോൺ, മഹിപാല്‍ ലോംറോർ, റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവരും ബൗളിങ് നിരയില്‍ ക്രിസ് മോറിസ്, മുസ്‌തഫിസുർ റഹ്‌മാൻ, ചേതൻ സകരിയ, കാർത്തിക് ത്യാഗി എന്നിവർ ബൗളിങ് നിരയിലും കളിക്കും.

സെമിഫൈനലില്‍ കടക്കാൻ പഞ്ചാബിനും രാജസ്ഥാനും ഓരോ മത്സരങ്ങളും നിർണായകമാണ്. അതില്‍ അതിശക്തമായ പോരാട്ടത്തിനാകും ഇന്ന് ദുബായ് സ്റ്റേഡിയം സാക്ഷിയാകുക.

read more: കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത

ABOUT THE AUTHOR

...view details