ഐപിഎൽ വാതു വയ്‌പ്പ്; പിടിച്ചെടുത്തത് ഒരു കോടിയിലധികം പണം - ഇന്ത്യൻ പ്രീമിയർ ലീഗ് 2020
സിസിബിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
![ഐപിഎൽ വാതു വയ്‌പ്പ്; പിടിച്ചെടുത്തത് ഒരു കോടിയിലധികം പണം Betting IPL 2020 Indian Premier League betting Bengaluru police IPL betting ഐപിഎൽ വാതുവെയ്‌പ്പ് 2020 വാതുവെയ്‌പ്പ് ഐപിഎൽ പണം പിടിച്ചെടുത്തു ഇന്ത്യൻ പ്രീമിയർ ലീഗ് 2020 വാതുവെയ്‌പ്പ് മാഫിയ ബെംഗളൂരു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9524597-thumbnail-3x2-arrset.jpg)
ഐപിഎൽ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 മത്സരവുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച രജിസ്റ്റർ ചെയ്‌തത് 25 വാതു വയ്‌പ്പ് കേസുകൾ. അറസ്റ്റിലായ 42 പേരിൽ നിന്നും ഒരു കോടിയിലധികം പണവും പൊലീസ് പിടിച്ചെടുത്തു. ദേശീയ ക്രൈംബ്രാഞ്ച് കമ്മിഷണർ സന്ദീപ് പയിൽ നേതൃത്വം നൽകിയ അന്വേഷണത്തിൽ വാതുവെയ്‌പ്പ് മാഫിയയിൽ നിന്നും ഒരു കോടി 54 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയത്. ഓൺലൈനായി നടന്ന വാതുവെയ്‌പ്പിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം സൈബർ പൊലീസിന്‍റെ സഹായം തേടിയരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.