ഹൈദരാബാദ്:16,000 അടി താഴ്ച്ചയിലേക്ക് വീണ ഐ ഫോൺ കേടുപാടുകൾ ഒന്നുമില്ലാതെ ഉടമസ്ഥന് തിരിച്ചു കിട്ടി (iPhone found in working condition). ജനുവരി 5 ന് ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്‍റാറിയോയിലേക്ക് പറന്ന അലാക്‌സ എയർലൈൻസ് ASA 1282 ലെ ബോയിംഗ് 737-9 മാക്‌സിൽ നിന്ന് 16,000 അടി താഴ്‌ചയിലേക്ക് വീണ ഐഫോൺ ആണ് ഒരു കേടുമില്ലാതെ ഉടമയ്ക്ക് തിരികെ ലഭിച്ചത്.
സിവിൽ ട്രാൻസ്‌പോർട്ടേഷൻ സുരക്ഷാ അന്വേഷണ ഉത്തരവാദിത്തമുള്ള സ്വതന്ത്ര യുഎസ് അന്വേഷണ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിൽ നിന്നും ഫോൺ താഴെ വീണ സമാന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. അതിൽ താഴെ വീണ ഫോൺ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ഏറ്റവും വേഗം കണ്ടത്തിയ ഐഫോണാണിത്. കേടുപാടുകളില്ലാതെ കണ്ടെത്തിയ രണ്ടാമത്തെ ഐഫോണാണിതെന്നും ഏജൻസി വെളിപ്പെടുത്തി.
സീനഥൻ ബേറ്റ്സ് എന്നൊരാൾ താനാണ് വിമാനത്തിൽ നിന്നും വീണ ഐഫോൺ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ ഹാൻഡിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇയാൾ റോഡിന്‍റെ ഒരു വശത്ത് ഐഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ കണ്ടെത്തുമ്പോൾ എയ്റോപ്ലെയിൻ മോഡിലായിരുന്നെന്നും പകുതി ബാറ്ററി ഉണ്ടായിരുന്നെന്നും ബേറ്റ്സ് പറയുന്നു. തുടർന്ന് എൻടിഎസ്ബിയിലേക്ക് (NTSB) വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതുപോലെ കണ്ടെത്തുന്ന രണ്ടാമത്തെ ഫോണാണ് ഇതെന്ന് ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥ പറഞ്ഞെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബേറ്റ്സ് ഐഫോണിന്‍റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് പകുതി ബാറ്ററിയോട് കൂടിയതും എയ്‌റോപ്ലെയ്ൻ മോഡിലായിരുന്നെന്നും ഇയാൾ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു. അതേസമയം ബേറ്റ്സ് സോഷ്യൽ മീഡിയയിൽ ഷേർ ചെയ്‌ത ഫോട്ടോയിൽ ഫോണിന്‍റെ മോഡൽ ഏതെന്ന് വ്യക്‌തമല്ല. എന്നാൽ ഇത് ഐഫോൺ 12 പ്രൊയോ, ഐഫോൺ 13 പ്രൊയോ ആണെന്ന് ഊഹിക്കാം.