മധുര : മദ്യപിച്ച് ലക്കുകെട്ട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് യുവാവ്. രാജപാളയം സ്വദേശി 'ഗുഡ് ലക്ക്' എന്ന മാരിസെൽവമാണ് അർധനഗ്‌നനായി രാജപാളയം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞത്.
മദ്യപിച്ച് ലക്കുകെട്ട് അര്‍ധ നഗ്‌നനായി പൊലീസ് സ്റ്റേഷനില്‍, പിന്നാലെ അസഭ്യവർഷവും ; വീഡിയോ പുറത്ത് - മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനിലേക്ക്
രാജപാളയം സ്വദേശി മാരിസെൽവമാണ് മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്
മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനിലേക്ക്, പിന്നാലെ അസഭ്യവർഷവും; വൈറലായി വീഡിയോ
എന്നാൽ യുവാവ് അമിതമായി മദ്യപിച്ചിരുന്നതിനാൽ പൊലീസ് സംയമനം പാലിച്ചു. തുടർന്ന് പൊലീസ് മാരിസെൽവത്തിന്‍റെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കേസൊന്നും എടുക്കാതെ പറഞ്ഞുവിടുകയുമായിരുന്നു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പകർത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.