കേരളം

kerala

ETV Bharat / bharat

ജംഷഡ്‌പൂരില്‍ ഇരുവിഭാഗങ്ങൾ തമ്മില്‍ സംഘര്‍ഷം; ഇന്‍റര്‍നെറ്റ് സേവനം താത്‌കാലികമായി റദ്ദു ചെയ്‌തു - റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്

മതപതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഞായറാഴ്‌ചയാണ് ജംഷഡ്‌പൂര്‍ കദ്‌മ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചു.

Internet suspended in Jamshedpur  Internet suspended in Jamshedpur after clash  clash between two groups  മതപതാകയെ അവഹേളിച്ചെന്ന് ആരോപിച്ച് സംഘര്‍ഷം  ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദുചെയ്‌തു  മതപതാക  സുരക്ഷ സേന  റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്  ആര്‍എഎഫ്
ജംഷഡ്‌പൂരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി റദ്ദുചെയ്‌തു

By

Published : Apr 10, 2023, 11:01 AM IST

ജംഷഡ്‌പൂര്‍ (ജാര്‍ഖണ്ഡ്): മതവിഭാഗത്തിന്‍റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജംഷഡ്‌പൂരില്‍ ഇന്‍റര്‍നെറ്റ് സേവനം താത്‌കാലികമായി റദ്ദാക്കി. കദ്‌മ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു സംഘങ്ങളും പരസ്‌പരം കല്ലെറിയുകയും വിവിധ വസ്‌തുക്കള്‍ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തു. തീവയ്‌പ്പില്‍ നിരവധി നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്.സംഘര്‍ഷ മേഖലയില്‍ സുരക്ഷ സേന ഇന്ന് പുലര്‍ച്ചെ ഫ്ലാഗ് മാര്‍ച്ച് നടത്തിയതായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രറ്റ് ജ്യോതികുമാരി പറഞ്ഞു.

'സേന അതിരാവിലെ മേഖലയില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി', ജ്യോതികുമാരി വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം അനുസരിച്ച് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) ഉള്‍പ്പെടെയുള്ള സേനാംഗങ്ങളാണ് സംഘര്‍ഷ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്ന് ജംഷഡ്‌പൂര്‍ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാര്‍ പ്രതികരിച്ചു. 'പ്രദേശത്ത് തടിച്ചുകൂടിയവരെ തിരിച്ചയച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. മേഖലയില്‍ ആര്‍എഎഫിന്‍റെ ഒരു സംഘത്തെയും സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്', പ്രഭാത് കുമാര്‍ പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ വിജയ ജാദവ് പറഞ്ഞു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ചില സമിതികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട് എന്നും സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

'സംഘര്‍ഷത്തെ കുറിച്ച് പ്രതികരിക്കുന്ന തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുത് എന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. പ്രകോപനപരമോ അസുഖകരമോ ആയ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കുക. വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്', ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details