കേരളം

kerala

ETV Bharat / bharat

ജമ്മുവിന്‍റെ വിവിധയിടങ്ങളില്‍ വീണ്ടും ഇന്‍റര്‍നെറ്റ് നിയന്ത്രണം ; സുരക്ഷാകാരണങ്ങളാലെന്ന് വിശദീകരണം - ജമ്മുകശ്മീരിലെ ഇന്‍റര്‍നെറ്റ് സേവനം

ശ്രീനഗറിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമങ്ങള്‍ നടന്നിരുന്നു

Internet services suspended in J-K  Jammu and Kashmir latest news  Jammu and Kashmir internet services  ജമ്മുകശ്മീര്‍  ജമ്മുകശ്മീരിലെ ഇന്‍റര്‍നെറ്റ് സേവനം  ഇന്‍റര്‍നെറ്റ് സേവനം നിരോധിച്ചു
ജമ്മുകശ്മീരിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍റ് ചെയ്തു

By

Published : Oct 18, 2021, 8:11 PM IST

ശ്രീനഗര്‍ :ജമ്മുകശ്മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. സൗത്ത് കശ്മീരിലെ ചില കേന്ദ്രങ്ങളിലും തലസ്ഥാനമായ ശ്രീനഗറിലും, കശ്മീര്‍ വാലിയിലെ ചില പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി പൊലീസ് അറിയിച്ചു.

Also Read: ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമങ്ങള്‍ നടന്നിരുന്നു. കശ്മീരിന് പുറത്തുനിന്നും എത്തിയവരായിരുന്നു അക്രമത്തിന് നേതൃത്വം നല്‍കിയത്. ഈ സാഹചര്യത്തിലാണ് നടപടി.

അടുത്തിടെ ഉണ്ടായ ഒമ്പത് ഏറ്റുമുട്ടലുകളില്‍ 11 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. മലയാളി ഉള്‍പ്പടെയുള്ള സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details