ഹൈദരാബാദ്: ഡിസംബര്‍ 20 രാജ്യാന്തര മാനുഷിക ഐക്യദാര്‍ഢ്യദിനം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സര്‍ക്കാരുകളെ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിക്കല്‍, ഐക്യദാര്‍ഢ്യത്തെക്കുറിച്ച് പൊതു ബോധം സൃഷ്ടിക്കല്‍ എന്നിവയാണ് ദിനാചരണത്തിന്‍റെ ഉദ്ദേശ്യങ്ങള്‍.
പരസ്പരം കരുതല്‍ സൃഷ്ടിക്കുക, നീതി നടപ്പാക്കുക എന്നിവയും ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കുക, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസിലാക്കുക, സാഹചര്യങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങളാണ്.
ചരിത്രം: ഐക്യരാഷ്ട്രസംഘടന രൂപീകൃതമാകുമ്പോൾ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യദാര്‍ഢ്യം എന്ന ആശയം ഇഴചേര്‍ത്തിരുന്നു. സംഘടന ഉണ്ടായ കാലം മുതല്‍ ലോകജനതയും രാഷ്ട്രങ്ങളും സാമൂഹ്യ -സാമ്പത്തിക വികസനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും സമാധാനത്തിനുമായി ഒന്നുചേര്‍ന്നു. സംഘടനയുടെ സ്ഥാപക ലക്ഷ്യം തന്നെ കൂട്ടുത്തരവാദിത്തത്തോടെയുള്ള സുരക്ഷയാണ്. അംഗങ്ങളുടെ ഐക്യദാര്‍ഢ്യത്തിലൂടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ അത് സാധ്യമാകൂ. ഇതിനായി അംഗങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. എങ്കില്‍ മാത്രമേ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ രാജ്യാന്തര സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും അംഗങ്ങളുടെ ഐക്യത്തിലേക്കും സഹവര്‍ത്തിത്വത്തിലേക്കും എത്താനാകൂ.
ഐക്യദാര്‍ഢ്യമെന്ന തിരിച്ചറിവിലൂടെയാണ് രാജ്യാന്തര സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മാനുഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹകരണം ഉറപ്പാക്കാനാകുന്നത്. ഈ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും ഡിസംബര്‍ 20 രാജ്യാന്തര മാനുഷിക ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ക്കിടയിലെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട മൗലിക സാര്‍വത്രിക മൂല്യങ്ങളില്‍ ഒന്നാണ് ഐക്യദാര്‍ഢ്യമെന്ന തിരിച്ചറിവോടെയാണ് 2005 ഡിസംബര്‍ 22ന് പൊതുസഭ 60നെതിരെ 209 വോട്ടുകള്‍ക്ക് ഇതിനുള്ള പ്രമേയം പാസാക്കിയത്.
2002 ഡിസംബര്‍ 20നാണ് ലോക ഐക്യദാര്‍ഢ്യ ഫണ്ട് രൂപീകരിച്ചത്. 57നെതിരെ 265 വോട്ടുകള്‍ നേടിക്കൊണ്ടായിരുന്നു ഇതിനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടത്. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)യുടെ ട്രസ്റ്റ് ഫണ്ട് എന്ന നിലയിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. വികസ്വര രാഷ്ട്രങ്ങളിലെ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളിലെ ദാരിദ്രനിര്‍മാര്‍ജ്ജനവും സാമൂഹ്യ-മാനുഷിക വികസനവും ലക്ഷ്യമിട്ടാണ് ഇത് രൂപീകരിച്ചത്.
പ്രാധാന്യം: രാജ്യാന്തര ഐക്യരാഷ്ട്രദിനത്തില്‍ ഐക്യദാര്‍ഢ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും വിവിധ രാജ്യാന്തര കരാറുകളില്‍ സര്‍ക്കാരുകളെ അവരുടെ ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രക്രിയകളില്‍ സര്‍ഗാത്മക സംഭാവനകള്‍ക്കുള്ള നിരന്തര അന്വേഷണം ദിനാചരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ലോകം എങ്ങനെ പരസ്പരം ബന്ധിതമായിരിക്കുന്നു എന്നതിനെക്കുറിച്ച് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. കൂടുതല്‍ ഉള്‍ക്കൊള്ളലിന്‍റെയും നീതിപൂര്‍വമുള്ള പെരുമാറ്റത്തിന്‍റെയും ആവശ്യകത ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുകയും ആഗോളതലത്തില്‍ തന്നെ പ്രതിസന്ധികള്‍ കുറയ്ക്കുകയും ചെയ്യുക എന്നതും ദിനാചരണത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു. വിഷമസന്ധികളിലൂടെ കടന്ന് പോകുന്നവരോട് അനുകമ്പയോടെ പെരുമാറാനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സന്ദേശം: മാറ്റത്തിനുള്ള ഉദ്ബോധനമാണ് ഈ ദിനാചരണത്തിന്‍റെ ഇക്കൊല്ലത്തെ സന്ദേശം. ആഗോള ആശങ്കകള്‍ പരിഹരിക്കുക എന്നതിനാണ് ഈ ദിനാചരണം ഇക്കൊല്ലം ഊന്നല്‍ നല്‍കുന്നത്. മനുഷ്യാവകാശം, സമത്വം, സാമൂഹ്യനീതി എന്നീവ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുക എന്നതും ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്. സഹകരണത്തിലൂടെയും കൂട്ടുത്തരവാദിത്തത്തിലൂടെയും ലോകത്ത് സൃഷ്ടിപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതിനെയും ഈ ദിനാചരണം പ്രോത്സാഹിപ്പിക്കുന്നു.
പ്രാധാന്യം: ആഗോളപ്രശ്നപരിഹാരത്തിന് സഹകരണം, കൂട്ടുത്തരവാദിത്തം, ഐക്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ഈ ദിനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഐക്യത്തോടെ മുന്നോട്ട് പോയാല്‍ ഈ ലോകം കൂടുതല്‍ സുന്ദരമാകുമെന്നും സമാധാനം, സാമൂഹ്യനീതി, സുസ്ഥിര വികസനം എന്നിവ സാധ്യമാകുമെന്നും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.