കേരളം

kerala

ETV Bharat / bharat

ഡിജിറ്റല്‍ സാധ്യതാ ഉപയോഗത്തിലും ലിംഗവിവേചനം ; അറുതിയാവശ്യപ്പെട്ട് അന്താരാഷ്‌ട്ര ബാലികാദിനാചരണം

'ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ' (Digital Generation, Our Generation) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം

അന്താരാഷ്‌ട്ര ബാലികാദിനം  അന്താരാഷ്‌ട്ര ബാലികാദിനം വാര്‍ത്ത  ബാലികാദിനം വാര്‍ത്ത  ഐക്യരാഷ്‌ട്ര സഭ ബാലികാദിനം വാര്‍ത്ത  ഐക്യരാഷ്‌ട്ര സഭ ബാലികാദിനം  ബാലികാദിനം  ബാലികാദിനം വാര്‍ത്ത  ലിംഗവിവേചനം വാര്‍ത്ത  ഡിജിറ്റല്‍ ഡിവൈഡ് വാര്‍ത്ത  ഡിജിറ്റല്‍ ഡിവൈഡ്  ഡിജിറ്റല്‍ ഡിവൈഡ് ലിംഗ വേര്‍തിരിവ് വാര്‍ത്ത  ഡിജിറ്റല്‍ ഡിവൈഡ് ലിംഗ വേര്‍തിരിവ്  digital divide  ഡിജിറ്റല്‍ തലമുറ നമ്മുടെ തലമുറ  international day of the girl child  international day of the girl child 2021  international girl child day  Digital Generation Our Generation
ഡിജിറ്റല്‍ ലോകത്തെ വേര്‍തിരിവ് മറികടക്കാം; ഇന്ന് അന്താരാഷ്‌ട്ര ബാലികാദിനം

By

Published : Oct 11, 2021, 12:25 PM IST

അന്താരാഷ്‌ട്ര ബാലികാദിനമാണ് ഒക്‌ടോബര്‍ 11. ബാലികമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ദിവസം മാറ്റിവയ്‌ക്കാന്‍ തുടങ്ങിയത്. 2012 മുതലാണ് ഐക്യരാഷ്‌ട്ര സഭ ബാലികാദിനം ആചരിക്കുന്നത്.

പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്‍റര്‍നാഷണൽ എന്ന സംഘടനയാണ്.

ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്‌ടോബര്‍ 11ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു. ലോകത്തിന്‍റെ പുരോഗതിയില്‍ പെണ്‍കുട്ടികളേയും ഭാഗമാക്കുക എന്നതാണ് ബാലികാദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

വീട്ടില്‍ തുടങ്ങുന്ന ലിംഗവിവേചനം

ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി. വീടിനകത്ത് നിന്ന് തുടങ്ങുന്ന വിവേചനം സമൂഹത്തിന്‍റെ എല്ലാ മേഖലയിലും പെണ്‍കുട്ടികള്‍ നേരിടുന്നു. വിവേചനമാണെന്ന് മനസിലാക്കാനും അനീതികള്‍ക്കെതിരെ പ്രതികരിയ്ക്കാതെ ജീവിയ്ക്കാനുമാണ് സമൂഹം അവളെ പരിശീലിപ്പിയ്ക്കുന്നത്.

ചെറിയ പ്രായം മുതല്‍ തന്നെ കണ്ടീഷനിങ് ചെയ്‌ത് വരുന്ന കുട്ടികള്‍ കൗമാര പ്രായത്തിലെത്തുമ്പോഴേയ്ക്കും ലിംഗവിവേചനം നോര്‍മലാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നു.

ഇന്ത്യയിലാകട്ടെ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ നീതിയും വിദ്യാഭ്യാസവും അടക്കമുള്ള അവകാശങ്ങൾ പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു. ശൈശവ വിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണമാക്കുന്നു. സ്വന്തം വീടിനുള്ളില്‍ സുരക്ഷിതമായി അന്തിയുറങ്ങാനാകാത്ത നിരവധി പെണ്‍കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്.

ഡിജിറ്റല്‍ ലോകത്തെ വേര്‍തിരിവ്

'ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ' (Digital Generation, Our Generation) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഡിജിറ്റൽ ഡിവൈഡിനുള്ളിലെ (ഡിജിറ്റല്‍ സേവനങ്ങള്‍ പ്രാപ്യമാകുന്നതിലെ അസമത്വം ) ലിംഗപരമായ വേര്‍തിരിവിനെ ചൂണ്ടിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും വ്യാപാരവും ഉള്‍പ്പടെ ഓണ്‍ലൈനായ കൊവിഡാനന്തര കാലത്ത് 25 വയസിന് താഴെയുള്ള 220 കോടി ആളുകള്‍ക്ക് വീടുകളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമില്ലെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്.

ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഉപകരണങ്ങൾ, അവയുടെ ഉപയോഗം, ബന്ധപ്പെട്ട ജോലികൾ എന്നിവയിലെ ലിംഗപരമായ വിവേചനം യാഥാർഥ്യമാണെന്ന് യുഎന്‍ പ്രസ്‌താവിയ്‌ക്കുന്നു.

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ ഡിജിറ്റല്‍ ഉപകരണങ്ങൾ ഉപയോഗിക്കാനും സ്വന്തമാക്കാനും സാധ്യത കുറവാണെന്ന് വരുത്തുന്നത് സാങ്കേതികതയുമായി (ടെക്‌നോളജി ) ബന്ധപ്പെട്ട ജോലികളില്‍ ഉള്‍പ്പടെയുള്ള സ്‌ത്രീകളുടെ എണ്ണത്തെ ബാധിയ്ക്കുന്നു.

നൈപുണ്യ വിദ്യാഭ്യാസത്തിലെ വേര്‍തിരിവും സാങ്കേതിക വിദ്യ ഉപയോഗിയ്ക്കാനുള്ള അവസരങ്ങള്‍ ലഭിയ്‌ക്കാത്തതുമാണ് പ്രധാന കാരണങ്ങള്‍.

പല രാജ്യങ്ങളിലും ആണ്‍കുട്ടികളിലെ ഇന്‍റര്‍നെറ്റ് ഉപയോഗം പെണ്‍കുട്ടികളേക്കാള്‍ 2-3 മടങ്ങ് അധികമാണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ കണ്ടെത്തല്‍. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രതിസന്ധികളാണ് ഇന്‍റര്‍നെറ്റും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ നേരിടുന്നത്.

ഭൂമിശാസ്‌ത്രപരമായും തലമുറകളായും നിലനില്‍ക്കുന്ന അസമത്വം, ഒഴിവാക്കപ്പെടല്‍ തുടങ്ങിയ വെല്ലുവിളികള്‍ മറികടന്നാല്‍ മാത്രമേ ഡിജിറ്റല്‍ വിപ്ലവം സാധ്യമാകൂവെന്നും ഐക്യരാഷ്‌ട്രസഭ പറയുന്നു.

Also read: ഇന്ന് ലോക മാനസികാരോഗ്യ ദിനം ; മഹാമാരിയെ അതിജീവിക്കാം മനക്കരുത്തോടെ

ABOUT THE AUTHOR

...view details